24
October 2020 - 11:38 am IST

Download Our Mobile App

Market

Electric bus

വൈ​ദ്യു​ത ബ​സ് നി​ർ​മാ​ണ​ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ

Published:25 September 2020

പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പോ ഗ​താ​ഗ​ത​വ​കു​പ്പോ ഇ​പ്പോ​ള്‍ ത​യാ​റാ​കു​ന്നു​മി​ല്ല. എ​ന്തു​വ​ന്നാ​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വൈ​ദ്യു​ത ബ​സ് നി​ര്‍മാ​ണ പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. വി​വാ​ദ​ങ്ങ​ളു​യ​ര്‍ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​പ​ഠ​ന​ത്തി​ല്‍ നി​ന്ന് പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പ​റി​നെ ഒ​ഴി​വാ​ക്കി. മു​ത​ല്‍ മു​ട​ക്കാ​നെ​ത്തി​യ സ്വി​റ്റ്സ​ര്‍ല​ന്‍ഡ് ക​മ്പ​നി​യാ​യ ഹെ​സും പി​ന്‍മാ​റി​യ മ​ട്ടാ​ണ്. പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പോ ഗ​താ​ഗ​ത​വ​കു​പ്പോ ഇ​പ്പോ​ള്‍ ത​യാ​റാ​കു​ന്നു​മി​ല്ല. എ​ന്തു​വ​ന്നാ​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ ഈ ​ആ​വേ​ശം ഗ​താ​ഗ​ത​വ​കു​പ്പി​നോ വ്യ​വ​സാ​യ വ​കു​പ്പി​നോ ഇ​പ്പോ​ഴി​ല്ല. 

ഹെ​സു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട കേ​ര​ള ഓ​ട്ടൊ മൊ​ബ​ലൈ്‍സി​നും വ്യ​വ​സാ​യ വ​കു​പ്പി​നും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ താ​ത്പ​ര്യ​മി​ല്ല. ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യാ​ണി​തെ​ന്നും ത​ങ്ങ​ള്‍ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് വ്യ​വ​സാ​യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം വ്യ​വ​സാ​യ​വ​കു​പ്പി​നെ സ​ഹാ​യി​ക്കു​ക മാ​ത്ര​മേ ത​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പ് പ​റ​യു​ന്നു. ഇ​തോ​ടെ കൊ​ട്ടി​ഘോ​ഷി​ച്ചു കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി ഏ​താ​ണ്ട് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി. ര​ണ്ടു​വ​ര്‍ഷം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന എ​ക്സ്പോ​യി​ലാ​ണ് വൈ​ദ്യു​തി ബ​സ് നി​ര്‍മാ​ണ​ത്തി​ല്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഹെ​സ് എ​ത്തി​യ​ത്. കേ​ര​ള ഓ​ട്ടൊ മൊ​ബ​ൽ​സു​മാ​യി ചേ​ര്‍ന്ന് നി​ര്‍മി​ക്കു​ന്ന 3000ത്തോ​ളം ബ​സു​ക​ള്‍ കെ​എ​സ്ആ​ര്‍ടി​സി​ക്ക് ന​ല്‍കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്രാ​ഥ​മി​ക ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍ടി​സി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കാ​ന്‍ ധ​ന​വ​കു​പ്പ് വി​സ​മ്മ​തി​ച്ച​തോ​ടെ തു​ട​ക്ക​ത്തി​ലെ പ​ദ്ധ​തി പാ​ളി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ധ്യ​ത പ​ഠി​ക്കാ​ന്‍ ഏ​ല്‍പ്പി​ച്ച പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പ​നി​ക്കെ​തി​രെ ഉ​യ​ര്‍ന്ന വി​വാ​ദ​ങ്ങ​ള്‍.


വാർത്തകൾ

Sign up for Newsletter



top