30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Cricket

delhi-capitals-won-todays-match-with-csk

ഡൽഹിക്കു ജയം

Published:25 September 2020

ഐപിഎല്ലിലെ ഏഴാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 44 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി   മൂന്നു വിക്കറ്റിന് 175 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ പൃഥ്വി ഷായുടെ (64) തകര്‍പ്പന്‍ ഇന്നിങ്സാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്.

ദുബായ്: ഐപിഎല്ലിലെ ഏഴാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 44 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി   മൂന്നു വിക്കറ്റിന് 175 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ പൃഥ്വി ഷായുടെ (64) തകര്‍പ്പന്‍ ഇന്നിങ്സാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്.  43 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തിൽ 43 റൺസെടുത്ത ഫാഫ് ഡു പ്ലസിയാണ് ടോപ് സ്കോറർ. 

ഡൽഹിക്കു വേണ്ടി കാ ഗിസോ റബാഡ മൂന്നു വിക്കറ്റ് നേടി. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. പൃഥ്വിഷായാണ് മാൻ ഓഫ് ദ മാച്ച്.  റിഷഭ് പന്ത് (37*), ശിഖര്‍ ധവാന്‍ (35), നായകന്‍ ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മികച്ച തുടക്കമായിരുന്നു പൃഥ്വിയും ധവാനും ചേര്‍ന്നു ഡല്‍ഹിക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സെടുത്തിരുന്നു. രണ്ടു വിക്കറ്റെടുത്ത പിയൂഷ് ചൗളയായിരുന്നു സിഎസ്‌കെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സാം കറെന് ഒരു വിക്കറ്റ് ലഭിച്ചു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു പകരം ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് കളിച്ചു.

ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി.  ആര്‍ അശ്വിനു പകരം അമിത് മിശ്രയും മോഹിത് ശര്‍മയ്ക്കു പകരം ആന്റിച്ച് നോര്‍ട്ടെയും ടീമിലെത്തി.പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ സഖ്യത്തിനു കഴിഞ്ഞു. 2016നു ശേഷം ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. പൃഥ്വിയായിരുന്നു കൂടുതല്‍ അപകടകാരി.

ദീപക് ചഹറിന്റെ ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് തന്നെ ബൗണ്ടറിയിലേക്കു പറത്തി പൃഥ്വി തന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. കവറിലൂടെ വെടിയുണ്ട കണക്കെയായിരുന്നു പൃഥ്വിയുടെ ബാറ്റില്‍ നിന്നും പന്ത് ബൗണ്ടറി ലൈന്‍ കടന്നത്. തൊട്ടടുത്ത പന്തിലും മറ്റൊരു മനോഹരമായ ഷോട്ട്. അതും ഫലം ഒന്നുതന്നെ. പിയൂഷ് ചൗള, രവീന്ദ്ര ജഡേജ , സാം കറെന്‍ തുടങ്ങി ബൗള്‍ ചെയ്തവരെല്ലാം പൃഥ്വിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു.11ാം ഓവറിലെ നാലാമത്തെ പന്തില്‍ ചൗളയാണ് സിഎസ്‌കെയ്ക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ധവാനായിരുന്നു ഇര. റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ധവാന് ടൈമിങ് പിഴച്ചപ്പോള്‍ നേരെ പതിച്ചത് പാഡുകളിലായിരുന്നു.  27 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം 35 റണ്‍സാണ് ധവാന്‍ നേടിയത്.


വാർത്തകൾ

Sign up for Newsletter



top