24
October 2020 - 11:28 am IST

Download Our Mobile App

Kollywood

spb

എസ്പിബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി; സംസ്കാരം ഇന്ന് 11 മണിക്ക്

Published:26 September 2020

പ്രിയ ഗായകന് അന്ത്യാജ്ഞലി അർപ്പിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഇതേത്തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹിൽസിലെ ഫാം ഹൗസിലേക്കു മാറ്റി.

ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാരം ഇന്ന്. പ്രിയ ഗായകന് അന്ത്യാജ്ഞലി അർപ്പിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഇതേത്തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹിൽസിലെ ഫാം ഹൗസിലേക്കു മാറ്റി. ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ 11ന് സംസ്കാരം നടക്കും.

സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. ഭൗതികശരീരമുള്ള റെഡ് ഹിൽസിലെ ഫാം ഹൗസിന്‍റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ ചികിത്സയിലായിരുന്നു.


വാർത്തകൾ

Sign up for Newsletter



top