30
October 2020 - 7:04 am IST

Download Our Mobile App

Flash News
Archives

Europe

uk

സര്‍ചാര്‍ജ് അടച്ചാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും ബ്രിട്ടനില്‍ സൗജന്യ ചികിത്സ

Published:26 September 2020

ഇതു പ്രകാരം, സര്‍ചാര്‍ജ് അടയ്ക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ ലഭിക്കും. അമ്പത് പൗണ്ട് മുതല്‍ നാനൂറ് പൗണ്ട് വരെയാണ് ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികള്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ട ഹെല്‍ത്ത് സര്‍ചാര്‍ജ്.

ലണ്ടന്‍: വിദേശത്തുനിന്നെത്തി ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ഹെല്‍ത്ത് സര്‍ചാര്‍ജ് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതു പ്രകാരം, സര്‍ചാര്‍ജ് അടയ്ക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ ലഭിക്കും. അമ്പത് പൗണ്ട് മുതല്‍ നാനൂറ് പൗണ്ട് വരെയാണ് ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികള്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ട ഹെല്‍ത്ത് സര്‍ചാര്‍ജ്.

എന്‍എച്ച്എസ് ജീവനക്കാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ മാത്രം ഇതില്‍ നിന്ന് അടുത്ത കാലത്ത് ഒഴിവാക്കിയിരുന്നു. അവര്‍ക്ക് സര്‍ചാര്‍ജ് അടയ്ക്കാതെ തന്നെ സൗജന്യ ചികിത്സ ലഭിക്കും. ആശ്രിത വിസയിലെത്തിയിട്ടുള്ളവര്‍ക്കും സര്‍ചാര്‍ജ് ബാധകമാണ്.

കണ്‍സള്‍ട്ടേഷന്‍ മുതല്‍ എമര്‍ജന്‍സി സേവനങ്ങളും മറ്റ് ആശുപത്രി ചെലവുകളും എല്ലാം ഇതിന്റെ പരിധിയില്‍ വരും.വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏകദേശം 300 പൗണ്ടാണ് പ്രതിവര്‍ഷം ഹെല്‍ത്ത് സര്‍ച്ചാര്‍ജ് അടയ്‌ക്കേണ്ടി വരുന്നത്.

 


വാർത്തകൾ

Sign up for Newsletter



top