24
October 2020 - 11:20 am IST

Download Our Mobile App

Kollywood

SPB, SP Balasubrahmanyam, SPB Songs

എസ്.പി.ബി യ്ക്കു സഹപ്രവര്‍ത്തകരുടെ കണ്ണീര്‍ പ്രണാമം

Published:26 September 2020

ഒരു  വട്ടമെങ്കിലും എസ്.പി.ബി  യെ  പരിചയപ്പെട്ട   ഒരാള്‍ക്കും  മറക്കാന്‍   കഴിയാത്ത  മധുരമായ   ഓര്‍മ്മകള്‍  സമ്മാനിക്കുന്ന  അനുപമ  വ്യക്തിത്വം  ആയിരുന്നു  അദ്ദേഹം

വിരഹ വിഷാദങ്ങളുടെ   ഒരു   പിടി  ഗാനങ്ങള്‍    ആസ്വാദകര്‍ക്ക്  സമ്മാനിച്ച്    ഇതിഹാസ  ഗായകന്‍ എസ്.പി. ബാലസുബ്രമണ്യം ഈ ലോകത്തോട് (74) വിടപറഞ്ഞിരിക്കുന്നു.  ഒരു  വട്ടമെങ്കിലും എസ്.പി.ബി  യെ  പരിചയപ്പെട്ട   ഒരാള്‍ക്കും  മറക്കാന്‍   കഴിയാത്ത  മധുരമായ   ഓര്‍മ്മകള്‍  സമ്മാനിക്കുന്ന  അനുപമ  വ്യക്തിത്വം  ആയിരുന്നു  അദ്ദേഹം. സംഗീതത്തിന്  വേണ്ടി  മാത്രം   ജീവിച്ച    കലാകാരന്‍.  1966 ൽ എസ്പിബിയുടെ മാനസഗുരു കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ്  അദ്ദേഹം  പിന്നണി  ഗാനരംഗത്തെയ്ക്ക്  കടന്നുവന്നത്. 

“നക്കരെ അഡ സ്വർഗ്ഗ’’എന്ന കന്നഡ ചിത്രത്തിലും പിന്നീട് “ഹോട്ടൽ രംഭ” എന്ന തമിഴ് ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു.എന്നാൽ 1969 ൽ എം.ജി.ആർ.ന്റെ “അടിമൈപ്പെൺ ” എന്ന ചിത്രത്തിന് വേണ്ടി പാടിയ ആയിരം നിലവെ വാ….. എന്ന ഗാനത്തോട് കൂടി തമിഴകത്തിൽ അദ്ദേഹം പ്രശസ്തനായി. അതേ വർഷം തന്നെ മലയാളത്തിൽ കടൽപ്പാലം എന്ന ചിത്രത്തിലും പാടി.ഗായകൻ, സംഗീതസംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങിയ സിനിമയുടെ വിവിധ മേഖലകളിൽ  മികവ്  തെളിയിച്ച എസ്.പി.ബി  മലയാളത്തിലും  ഒട്ടനവധി  ഹിറ്റ്‌  ഗാനങ്ങള്‍   പാടിയിട്ടുണ്ട്. മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന ആന്ധ്രപ്രദേശിലെ നെല്ലൂരിൽ 1946 ജൂൺ 4 ന് ജനനം. ഈ   അവസരത്തില്‍    പ്രമുഖ   ഗായകരും   സഹപ്രവര്‍ത്തകരും   അദ്ദേഹത്തെ   ഓര്‍ക്കുകയാണ്.

സുജാത മോഹന്‍

ഈ  അവസരത്തില്‍  എന്തു  പറയണം  എന്നറിയില്ല. ഗായകന്‍  എന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യന്‍  കൂടിയായിരുന്നു. പാട്ട് ഹൃദ്യസ്ഥമാക്കുന്നതില്‍ അദ്ദേഹത്തിന്റെ  കഴിവ്  അപാരമാണ്. രണ്ടാമത്തെ ടേക്കില്‍ അദ്ദേഹം   എല്ലാ പാട്ടും ഓകെ  ആക്കിയിരിക്കും. കൂടെ പാടുന്നവര്‍  നന്നായി  പാടിയാല്‍ അവരെ അഭിനന്ദിക്കാന്‍   അല്‍പ്പംപോലും പിശുക്ക് കാണിക്കാത്ത മാനുഷ്യനായിരുന്നു അദ്ദേഹം. മനോഹരമായ തമിഴ്  ഭാഷയില്‍ അദ്ദേഹം  സംസാരിക്കുന്നതു നമ്മള്‍ അറിയാതെ കേട്ടിരുന്നു പോകും. അദ്ദേഹത്തിന്റെ ലെംഗ്സ  കപ്പാസിറ്റിയെ കുറിച്ച്  എല്ലാ   ഗായകരും പറയുമായിരുന്നു. ആ ലേങ്ഗിസിന് തന്നെ ഇപ്പോള്‍ അപകടം സംഭവിച്ചല്ലോ എന്നു അറിയുമ്പോള്‍    ഒരുപാട് സങ്കടം  തോന്നുന്നു. 

 രവി മേനോന്‍

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ ആകര്‍ഷണ വലയത്തില്‍ പ്പെട്ടുപോകുന്ന  അദ്ഭുതവ്യക്തിത്വം ആയിരുന്നു       എസ്.പി.ബി. പലപ്പോഴും നമ്മള്‍  അര്‍ഹിക്കാത്ത ബഹുമാനം നമ്മളോട്  കാണിക്കുന്ന മനുഷ്യന്‍. ചിലരെ  നമ്മള്‍   പരിചയപ്പെടുംപോള്‍ ദൂരെ നിന്നു കണ്ടാല്‍  മാത്രം  മതിയായിരുന്നു  എന്നു  തോന്നാറുണ്ട്. അത്രയ്ക്  നമ്മളെ  അവര്‍     വെറുപ്പിക്കും. എന്നാല്‍ എസ്.പി.ബി യുടെ  കാര്യത്തില്‍ എന്തുകൊണ്ട്  ഇദ്ദേഹത്തെ നേരത്തെ  പരിചയപ്പെട്ടില്ല  എന്ന  തോന്നല്‍ ഉണ്ടാവും. ഒരേ  സമയം ഒരു നല്ല ഗായകനും നല്ല മനുഷ്യനും ആയിരുന്നു  അദ്ദേഹം. ഒരിക്കലും ഒന്നിനോടും   ഈ   ലോകത്ത്   പരാതിയും പരിഭവവും ഇല്ലാതിരുന്ന മനുഷ്യന്‍. ഞാന്‍ ആദ്യമായി കാണുമ്പോള്‍ തന്നെ എന്നെ  സാര്‍  എന്നു വിളിക്കേണ്ട ബാലു  എന്നു വിളിച്ചാല്‍  മതിയെന്നാണ്   അദ്ദേഹം  എന്നോടു  പറഞ്ഞത്. 

ശ്രീകുമാരന്‍ തമ്പി

ഞാനും ബാലുവും  മദ്രാസില്‍  ഒന്നിച്ചായിരുന്നു സിനിമാ ജീവിതം തുടങ്ങിയത്. ഞാന്‍  എഴുതിയ പാട്ടുകള്‍ക്കും ഞാന്‍   സവിധാനം ചെയ്ത സിനിമകള്‍ക്ക് വേണ്ടിയും ബാലു  പാടിയിട്ടുണ്ട്. സിനിമയ്ക്കു അപ്പുറമായ ഒരു ബന്ധമായിരുന്നു     ഞങ്ങള്‍ തമ്മില്‍. എന്തു പറഞ്ഞാലും നോ പറയാത്ത വ്യക്തി. ഒരുകാലത്ത്  തെലുങ്കു, തമിഴ്, കന്നട  എന്നീ  മൂന്ന്  ഭാഷകളിലും ഒന്നാം നംബര്‍ ആയി നിന്ന ഗായകന്‍. ഹിന്ദിയില്‍  പാടുമ്പോള്‍ അവരുടെ സ്വന്തം ഗായകന്‍. മലയാളത്തില്‍ പാടുമ്പോള്‍ മലയാളികളുടെ സ്വന്തം ഗായകന്‍....അങ്ങനെ ഓര്‍ കലാകാരനായിരുന്നു ബാലു.   അവസാനമായി കണ്ടത് ദക്ഷിണാമൂര്‍ത്തി സ്മാരക  അവാര്ഡ് വാങ്ങാനായി വൈക്കത്ത്  വന്നപ്പോള്‍  ആയിരുന്നു.   അന്ന് നമ്മള്‍ ഒരുപാട് നേരം ആ പഴയ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. 

കൃഷ്ണചന്ദ്രന്‍

ഏത് വിഭാഗതില്‍പെട്ട പാട്ടുകളും അനായാസമായി പാടാന്‍ കഴിവുള്ള ഗായകനായിരുന്നു എസ്.പി.ബാലസുബ്രമണ്യം.    പഴയ മദ്രാസ്  ജീവിതത്തില്‍ മറക്കാനാവാത്ത  എത്രയോ  ഓര്‍മ്മകള്‍  ഉണ്ട്. ഈ  അടുത്തു എന്‍റെ  മകള്‍  പാടിയ   ഒരു   ഗാനം ഞാന്‍   അദ്ദേഹത്തിന് വാട്സാപ്പ് വഴി  അയച്ചിരുന്നു. കുറെ  വര്‍ഷം  കഴിഞ്ഞപ്പോള്‍ എന്നെ  മറന്നു  കാണും  എന്നു  ഞാന്‍  കരുതി.  അതുകൊണ്ടു  തന്നെ ഞാന്‍  എന്നെ  പരിചയപ്പെടുത്തികൊണ്ടാണ്  സന്ദേശം  അയച്ചത്. കുറച്ചു  കഴിഞ്ഞപ്പോള്‍  തന്നെ എനിക്ക്  സാമാന്യം   നല്ലൊരു  തമിഴ്  തെറിയോടെ    മറുപടി  വന്നു. നിന്നെ  എങ്ങനെയാണ്   ഞാന്‍  മറക്കുന്നതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ചത്. ഒരു തവണ  കണ്ടാല്‍പ്പോലും  ഒരിക്കലും    മറന്നുപോകാതെ  അദ്ദേഹം  എല്ലാവരെയും   മനസ്സില്‍  സൂക്ഷിക്കും.  


വാർത്തകൾ

Sign up for Newsletter



top