24
October 2020 - 12:23 pm IST

Download Our Mobile App

Football

bayern-munich-won-uefa-cup

യു​വേ​ഫ ക​പ്പ് ബ​യേ​ണി​ന്

Published:26 September 2020

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പി​ല്‍ മു​ത്ത​മി​ട്ട് ബ​യേ​ണ്‍ മ്യൂ​ണി​ക്ക്. ആ​വേ​ശ ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ മ​ത്സ​ര എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും നീ​ണ്ട​പ്പോ​ള്‍ 2-1ന് ​ജ​യം ബ​യേ​ണ്‍ നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ര​സ​മ്പ​ന്ന​രാ​യ ബ​യേ​ണി​നെ​തി​രേ അ​വ​സാ​ന നി​മി​ഷം​വ​രെ പൊ​രു​തി നി​ന്ന ശേ​ഷ​മാ​ണ് സെ​വി​യ്യ മു​ട്ടു​മ​ട​ക്കി​യ​ത്.

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പി​ല്‍ മു​ത്ത​മി​ട്ട് ബ​യേ​ണ്‍ മ്യൂ​ണി​ക്ക്. ആ​വേ​ശ ക​ര​മാ​യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ മ​ത്സ​ര എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും നീ​ണ്ട​പ്പോ​ള്‍ 2-1ന് ​ജ​യം ബ​യേ​ണ്‍ നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ര​സ​മ്പ​ന്ന​രാ​യ ബ​യേ​ണി​നെ​തി​രേ അ​വ​സാ​ന നി​മി​ഷം​വ​രെ പൊ​രു​തി നി​ന്ന ശേ​ഷ​മാ​ണ് സെ​വി​യ്യ മു​ട്ടു​മ​ട​ക്കി​യ​ത്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി​യാ​ണ് ബ​യേ​ണ്‍ ടീ​മി​നെ ഇ​റ​ക്കി​യ​ത്. ലെ​വ​ന്‍ഡോ​സ്‌​കി​യെ കു​ന്ത​മു​ന​യാ​ക്കി 4-2-3-1 ഫോ​ര്‍മേ​ഷ​നി​ലി​റ​ങ്ങി​യ ബ​യേ​ണി​നെ 4-3-3 എ​ന്ന പ​തി​വ് ശൈ​ലി​യി​ലാ​ണ് സെ​വി​യ്യ നേ​രി​ട്ട​ത്. തു​ട​ക്കം മു​ത​ല്‍ ബ​യേ​ണി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ സെ​വി​യ്യ​ക്ക് സാ​ധി​ച്ചു. 13ാം മി​നു​ട്ടി​ല്‍ ബ​യേ​ണി​നെ ഞെ​ട്ടി​ച്ച് സെ​വി​യ്യ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും ചെ​യ്തു. പെ​നാ​ല്‍റ്റി ല​ക്ഷ്യം പി​ഴ​ക്കാ​തെ വ​ല​യി​ലാ​ക്കി ലൂ​ക്കാ​സ് ഒ​ക്കാം​പോ​സാ​ണ് സെ​വി​യ്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. ലീ​ഡ് വ​ഴ​ങ്ങി​യ​തോ​ടെ ആ​ക്ര​മി​ച്ച് ക​ളി​ച്ച ബ​യേ​ണ്‍ 34ാം മി​നു​ട്ടി​ല്‍ ലെ​വ​ന്‍ഡോ​സ്‌​കി​യു​ടെ അ​സി​സ്റ്റി​ല്‍ ലി​യോ​ന്‍ ഗൊ​റീ​ട്സ്‌​ക ഗോ​ള്‍ മ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ 1-1 സ​മ​നി​ല പ​ങ്കി​ട്ടാ​ണ് ഇ​രു ടീ​മും പി​രി​ഞ്ഞ​ത്. 
   
51ാം മി​നു​ട്ടി​ല്‍ ലെ​വ​ന്‍ഡോ​സ്‌​കി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ലീ​ഡ് സ​മ്മാ​നി​ച്ചെ​ങ്കി​ലും വാ​റി​ലൂ​ടെ ഗോ​ള്‍ ഓ​ഫ്സൈ​ഡാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​രു​കൂ​ട്ട​രും മി​ക​ച്ച പ്ര​തി​രോ​ധം പു​റ​ത്തെ​ടു​ത്ത​തോ​ടെ ശ്ര​മ​ങ്ങ​ളെ​ല്ലാം ഗോ​ളാ​കാ​തെ അ​വ​സാ​നി​ച്ചു. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ഴും ഇ​രു ടീ​മും 1-1 സ​മ​നി​ല നി​ല​നി​ര്‍ത്തി​യ​തോ​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ടു. 104ാം മി​നു​ട്ടി​ല്‍ അ​ലാ​ബ​യു​ടെ അ​സി​സ്റ്റി​ല്‍ ജാ​മി മാ​ര്‍ട്ടി​ന​സ് ബ​യേ​ണി​നാ​യി ഹെ​ഡ്ഡ​റി​ലൂ​ടെ നേ​ടി​യ ഗോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി. 
   
അ​വ​സാ​ന മി​നു​ട്ടു​ക​ളി​ല്‍ സെ​വി​യ്യ​യു​ടെ മു​ന്നേ​റ്റ​ത്തെ ത​ടു​ത്തു നി​ര്‍ത്താ​ന്‍ ബ​യേ​ണി​ന് സാ​ധി​ച്ച​തോ​ടെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ല്‍ സെ​വി​യ്യ​യെ വീ​ഴ്ത്തി കി​രീ​ടം നേ​ടാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നാ​യി. 60 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച് 6നെ​തി​രേ 25 ഗോ​ള്‍ശ്ര​മ​മാ​ണ് ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ന​ട​ത്തി​യ​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ജേ​താ​ക്ക​ളാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ അ​ല​മാ​ര​യി​ലേ​ക്ക് അ​ങ്ങ​നെ മ​റ്റൊ​രു കി​രീ​ടം കൂ​ടി എ​ത്തു​ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ ബു​ണ്ട​സ്ലീ​ഗ ചാ​മ്പ്യ​ന്മാ​രും ബ​യേ​ണ്‍ മ്യൂ​ണി​ക്കാ​ണ്. ഇ​തി​ന് മു​മ്പ് 2013ലാ​ണ് ബ​യേ​ണ്‍ സൂ​പ്പ​ര്‍ ക​പ്പ് നേ​ടി​യ​ത്. ഇ​ത്ത​വ​ണ​ത്തെ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ബാ​ഴ്സ​ലോ​ണ​യെ ക്വാ​ര്‍ട്ട​റി​ല്‍ 8-2ന് ​ബ​യേ​ണ്‍ തോ​ല്‍പ്പി​ച്ച​ത് ആ​രാ​ധ​ക​ര്‍ വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. 
ഫൈ​ന​ലി​ല്‍ പി​എ​സ്ജി​യെ തോ​ല്‍പ്പി​ച്ചാ​ണ് ബ​യേ​ണ്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ മു​ത്ത​മി​ട്ട​ത്. നി​ല​വി​ലെ യൂ​റോ​പ്പാ ലീ​ഗ് ജേ​താ​ക്ക​ളാ​ണ് സെ​വി​യ്യ. അ​വ​സാ​ന മി​നു​ട്ടു​വ​രെ പൊ​രു​തി​യെ​ങ്കി​ലും ഭാ​ഗ്യം സെ​വി​യ്യ​യെ തു​ണ​ച്ചി​ല്ല.


വാർത്തകൾ

Sign up for Newsletter



top