30
October 2020 - 8:03 am IST

Download Our Mobile App

Flash News
Archives

Bollywood

disha

വനിത ഡോക്‌ടറെ പീഡിപ്പിച്ച് തീകൊളുത്തി കൊന്ന സംഭവം സിനിമയാകുന്നു; ട്രെയ്‌ലർ

Published:26 September 2020

ദിഷ എൻകൗണ്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് രാം ​ഗോപാൽ വർമയാണ്. ആനന്ദ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി.

തെലുങ്കാനയിൽ യുവ വനിത ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവം സിനിമയാകുന്നു. ദിഷ എൻകൗണ്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് രാം ​ഗോപാൽ വർമയാണ്. ആനന്ദ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ശ്രീകാന്ത്, സോണിയ, പ്രവീൺ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സംഗീതം ഡിഎസ്ആർ. ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക.

കഴിഞ്ഞ വർഷം നവംബർ 28 നാണ് രാജ്യത്തെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിൽ നാല് ലോറി തൊഴിലാളികളാണ് പിടിയിലായത്. ഇവരെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. 


വാർത്തകൾ

Sign up for Newsletter



top