30
October 2020 - 7:57 am IST

Download Our Mobile App

Flash News
Archives

Bollywood

Deepika Padukone, Drug Use Case, Drug Mafia, NCB

ദീപിക പദുക്കോൺ എൻസിബി ഓഫിസിലെത്തി

Published:26 September 2020

തന്‍റെ മൊഴി രേഖപ്പെടുത്താനായി ഇന്നു രാവിലെയാണ് ദീപിക ദക്ഷിണ മുംബൈയിലെ എന്‍സിബി ഓഫിസിലെത്തിയത്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രശസ്ത ബോളിവുഡ് താരം ദീപിക പദുക്കോൺ ഹാജരായി. തന്‍റെ മൊഴി രേഖപ്പെടുത്താനായി ഇന്നു രാവിലെയാണ് ദീപിക ദക്ഷിണ മുംബൈയിലെ എന്‍സിബി ഓഫിസിലെത്തിയത്. ഓഫിസിനു മുന്നിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ പൊലീസ് സംഘം  നിലയുറപ്പിച്ച ഇവിടെ വേലികെട്ടിത്തിരിക്കുകയും ചെയ്തു. നിരവധി മാധ്യമ പ്രവർത്തകരും എത്തിയിട്ടുണ്ട്.

ബോളിവുഡും മയക്കുമരുന്നു മാഫിയയും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ബന്ധം സംബന്ധിച്ചു വിവരങ്ങൾ ആരായാനാണ് എന്‍സിബി ദീപികയ്ക്കു സമൺസ് അയച്ചിരുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് തന്‍റെ സാന്നിധ്യം കൂടി അനുവദിക്കണമെന്ന് ദീപികയുടെ ഭർത്താവും നടനുമായ രൺവീർ സിങ് എൻസിബിയോട് അഭ്യർഥിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ലെന്നാണു റിപ്പോർട്ട്. പ്രമുഖ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, സാറ അലിഖാൻ എന്നിവരും ചോദ്യം ചെയ്യലിന് എന്‍സിബി സംഘത്തിനു മുമ്പാകെ ഹാജരാകും. ഇവർക്കും സമൺസ് അയച്ചിട്ടുണ്ട്.

കേസിൽ നടി രാകുൽ പ്രീത് സിങ്ങിനെ എന്‍സിബി നാലു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ദീപിക പദുക്കോണിന്‍റെ മാനെജർ കരിഷ്മ പ്രകാശിനെയും വെള്ളിയാഴ്ച അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. ഇന്നും ചോദ്യം ചെയ്യലിനു ഹാജരാകാൻ കരിഷ്മ പ്രകാശിനോടു നിർദേശിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശിന്‍റെ വാട്സ്ആപ് ചാറ്റുകളിൽ മയക്കുമരുന്നു സംബന്ധിച്ച ആശയവിനിമയങ്ങളുടെ സൂചനകളുണ്ടെന്നാണ് ആരോപണം.


വാർത്തകൾ

Sign up for Newsletter



top