30
October 2020 - 7:03 am IST

Download Our Mobile App

Flash News
Archives

Trends

saniya

നീല പൊന്മാൻ ലുക്കിൽ സാനിയ; ബില്ലി ഐലിഷ് ആകാൻ നോക്കിയതാണോയെന്ന് കമന്‍റുകൾ

Published:26 September 2020

തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച തന്‍റെ പുത്തന്‍ ലുക്ക് സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

വ്യത്യസ്തമായ ലുക്കിലെത്തി എപ്പോഴും ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. സാനിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഹെയര്‍ കളര്‍ ലുക്കാണ് തരംഗമാകുന്നത്.

തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച തന്‍റെ പുത്തന്‍ ലുക്ക് സാനിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

അതിനു തൊട്ടുപിന്നാലെയാണ് പുതിയ  ലുക്കിലെ ചിത്രങ്ങൾ സാനിയ പങ്കുവച്ചത്. അമെരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി ഐലിഷിനോടാണ് സാനിയയുടെ പുത്തൻ ലുക്ക് പ്രേക്ഷകർ ഉപമിച്ചിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Secret skyblue.

A post shared by SANIYA IYAPPAN (@_saniya_iyappan_) on


വാർത്തകൾ

Sign up for Newsletter



top