24
October 2020 - 11:17 am IST

Download Our Mobile App

Football

Rowilson Rodrigues

റൗവില്‍സണ്‍ റോഡ്രിഗസ് ഗോകുലം കേരള എഫ് സി കരാറില്‍ ഒപ്പിട്ടു

Published:26 September 2020

ഐ ലീഗിലും, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അനുഭവവസമ്പത്തുള്ള റൗവില്‍സണ്‍ റോഡ്രിഗസിനെ ആണ് ഗോകുലം അടുത്ത സീസണിന് വേണ്ടി സൈന്‍ ചെയ്തത്.

കോഴിക്കോട്: ഐ  ലീഗിനു മുന്നോടിയായി മറ്റൊരു പ്രധിരോധനിരക്കാരനുമായി ഗോകുലം കേരള എഫ് സി കരാറില്‍ ഏര്‍പ്പെട്ടു. ഐ ലീഗിലും, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അനുഭവവസമ്പത്തുള്ള റൗവില്‍സണ്‍ റോഡ്രിഗസിനെ ആണ് ഗോകുലം അടുത്ത സീസണിന് വേണ്ടി സൈന്‍ ചെയ്തത്.

ഗോവക്കാരനായ റൗവില്‍സണ്‍ രണ്ടു തവണ ഐ ലീഗ് വിജയിയാണ്. ഐ ലീഗ് കൂടാതെ ഡ്യൂറന്‍ഡ് കപ്പ്, ഐ എഫ് എ കപ്പ് എന്നിവയും റൗവില്‍സണ്‍ വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ കളിച്ച റൗവില്‍സണ്‍, ഇന്ത്യയെ ഏഷ്യന്‍ ഗെയിംസിലും, വേള്‍ഡ് കപ്പ് ക്വാളിഫൈയറിലും കളിച്ചിട്ടുണ്ട്.

സെസ ഗോവ ക്ലബ്ബിനു വേണ്ടി ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ റൗവില്‍സണ്‍  ചര്‍ച്ചില്‍ ബ്രദര്‍സലൂടെ ഐ ലീഗില്‍ കളിച്ചു. ആദ്യത്തെ വര്ഷം ഡ്യൂറന്‍ഡ് കപ്പും, 2008-09 സീസണില്‍ ഐ ലീഗ് ജേതാവും ആയി. 2011-12 സീസണില്‍ ഡെംപോ എഫ് സി ക്കു വേണ്ടി ഐ ലീഗ് കിരീടം നേടി. തുടര്‍ന്നു മോഹന്‍ ബഗാന്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളായ എഫ് സി ഗോവ, മുംബൈ എഫ് സി, ഡല്‍ഹി ഡയനാമോസ് എനിക്കിവയ്ക്കും കളിച്ചു.


വാർത്തകൾ

Sign up for Newsletter



top