30
October 2020 - 7:39 am IST

Download Our Mobile App

Flash News
Archives

Kollywood

anushree

മയക്കുമരുന്ന് കേസ്: കന്നഡ നടി അനുശ്രീയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Published:26 September 2020

12 വര്‍ഷമായി തരുണ്‍ രാജിനെ തനിക്ക് അറിയാമെന്നും ആറുമാസക്കാലം അദ്ദേഹവുമൊത്ത് ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിട്ടുണ്ടെന്നും അനുശ്രീ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. തരുണ്‍ രാജുമായി തനിക്ക് മയക്കുമരുന്ന് ഇടപാടില്ലെന്നും അനുശ്രീ പറഞ്ഞു.

മംഗളൂരു: മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡനടിയും ടെലിവിഷന്‍ അവതാരകയുമായ അനുശ്രീയെ സിറ്റി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഡിസിപി വിനയ് ഗോങ്കറാണ് മൂന്നരമണിക്കൂര്‍ നേരം അനുശ്രീയെ ചോദ്യം ചെയ്തത്. മുംബൈയില്‍ നിന്നും മംഗളൂരുവിലേക്ക് എംഡിഎംഎ മയക്കുമരുന്ന് കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തരുണ്‍രാജുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അനുശ്രീയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

12 വര്‍ഷമായി തരുണ്‍ രാജിനെ തനിക്ക് അറിയാമെന്നും ആറുമാസക്കാലം അദ്ദേഹവുമൊത്ത് ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിട്ടുണ്ടെന്നും അനുശ്രീ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. തരുണ്‍ രാജുമായി തനിക്ക് മയക്കുമരുന്ന് ഇടപാടില്ലെന്നും അനുശ്രീ പറഞ്ഞു. പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കും.

മയക്കുമരുന്ന് മാഫിയയുമായി എനിക്ക് ബന്ധമൊന്നുമില്ല-ചോദ്യം ചെയ്യലിന് ശേഷം വെളിയിലിറങ്ങിയ അനുശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. മയക്കുമരുന്ന് കടത്തുകേസില്‍ മുഖ്യപ്രതിയായ ഡാന്‍സര്‍ കിഷോര്‍ ഷെട്ടിയെയും വനിതാ സുഹൃത്ത് മണിപ്പൂരി സ്വദേശിനിയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കിഷോര്‍ ഷെട്ടിയുടെ അടുത്ത സുഹൃത്ത് തരുണ്‍രാജും പൊലീസ് പിടിയിലാകുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top