30
October 2020 - 7:53 am IST

Download Our Mobile App

Flash News
Archives

Updates

Vegetable

പ​ച്ച​ക്ക​റി ക​ര്‍ഷ​ക​ര്‍ക്ക് താ​ങ്ങാ​യി ത​റ​വി​ല

Published:26 September 2020

# ദീ​പു എം. ​തോ​മ​സ്

കേ​ര​ള​ത്തി​ല്‍ കൃ​ഷി കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. കാ​ര്‍ഷി​ക ഇ​ന്‍ഷ്വ​റ​ന്‍സ് എ​ടു​ത്ത ക​ര്‍ഷ​ക​രെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പ​ഴം, പ​ച്ച​ക്ക​റി ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ത​റ​വി​ല നി​ശ്ച​യി​ക്കു​ന്നു. കാ​ര്‍ഷി​ക വി​ക​സ​ന ക​ര്‍ഷ​ക ക്ഷേ​മ വ​കു​പ്പ്, സ​ഹ​ക​ര​ണ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി​ട്ടാ​ണ് 16 ഇ​നം കേ​ര​ള ഫാം ​ഫ്ര​ഷ് പ​ഴം-​പ​ച്ച​ക്ക​റി​ക​ള്‍ക്ക് ത​റ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ കൃ​ഷി കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. കാ​ര്‍ഷി​ക ഇ​ന്‍ഷ്വ​റ​ന്‍സ് എ​ടു​ത്ത ക​ര്‍ഷ​ക​രെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും. എ​ഐ​എം​എ​സ് (അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ മാ​നെ​ജ്‌​മെ​ന്‍റ് സ്റ്റാ​ന്‍ഡേ​ര്‍ഡ്‌​സ്) പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ക​ര്‍ഷ​ക​രു​ടെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വി​ള​ക​ളു​ടെ വി​പ​ണി​വി​ല ത​റ​വി​ല​യേ​ക്കാ​ള്‍ താ​ഴു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ല​യു​ടെ വ്യ​ത്യാ​സം (ഗ്യാ​പ് ഫ​ണ്ട്) ക​ര്‍ഷ​ക​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു ന​ല്‍കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രു ക​ര്‍ഷ​ക​ന് ഒ​രു സീ​സ​ണി​ല്‍ പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്റ്റ​ര്‍ സ്ഥ​ല​ത്തെ കൃ​ഷി​ക്കു മാ​ത്ര​മേ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ക​യു​ള്ളൂ.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ര​ച്ചീ​നി, നേ​ന്ത്ര​ന്‍, വ​യ​നാ​ട​ന്‍ നേ​ന്ത്ര​ന്‍, കൈ​ത​ച്ച​ക്ക, കു​മ്പ​ളം, വെ​ള്ള​രി, പാ​വ​ല്‍, പ​ട​വ​ലം, വ​ള്ളി​പ്പ​യ​ര്‍, ത​ക്കാ​ളി, വെ​ണ്ട, കാ​ബേ​ജ്, കാ​ര​റ്റ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, ബീ​ന്‍സ്, ബീ​റ്റ്‌​റൂ​ട്ട്, വെ​ളു​ത്തു​ള്ളി എ​ന്നി​വ​യ്ക്കാ​ണ് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന വി​ല​നി​ര്‍ണ​യ ബോ​ര്‍ഡ് ത​യാ​റാ​ക്കി സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​റ​വി​ല ശു​പാ​ര്‍ശ ചെ​യ്തി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നൊ​ടൊ​പ്പം 20 ശ​ത​മാ​നം തു​ക കൂ​ടി ചേ​ര്‍ത്താ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

പ​ദ്ധ​തി​യി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നു ക​ര്‍ഷ​ക​ര്‍ അ​ല്ലെ​ങ്കി​ല്‍ ക​ര്‍ഷ​ക ക്ല​സ്റ്റ​റു​ക​ള്‍ വി​ള​വെ​ടു​പ്പു വി​സ്തീ​ര്‍ണം, വി​ള​വി​റ​ക്കു​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍, പ്ര​തീ​ക്ഷി​ക്കു​ന്ന വി​ള​വ്, വി​ള​വെ​ടു​പ്പു സ​മ​യം എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ വി​ള​വി​റ​ക്കു​ന്ന​തി​നു മു​ന്‍പാ​യി പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. തു​ട​ര്‍ന്നു ക​ര്‍ഷ​ക​ര്‍ വി​ള​ക​ള്‍ക്ക​നു​സ​രി​ച്ചു നി​ര്‍ദ്ദി​ഷ്ട സ​മ​യ​ങ്ങ​ളി​ലാ​യി ര​ണ്ടു ത​വ​ണ കൃ​ഷി​യി​ട​ത്തി​ന്‍റെ ജി​യോ ടാ​ഗ് ചെ​യ്ത ഫോ​ട്ടൊ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഇ​തു കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നു ഫീ​ല്‍ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തും. തു​ട​ര്‍ന്ന് അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ അ​സി​സ്റ്റ​ന്‍റും അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ ഓ​ഫി​സ​റും ചേ​ര്‍ന്ന് എ​ഐ​എം​എ​സ് പോ​ര്‍ട്ട​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ന് അം​ഗീ​കാ​രം ന​ൽ​കും. 


വാർത്തകൾ

Sign up for Newsletter



top