30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Market

Lying idle

കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 20,000 കോ​ടി​യു​ടെ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍

Published:26 September 2020

ജ​നു​വ​രി മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ ചൈ​നീ​സ് അ​തി​ര്‍ത്തി​ക​ള്‍ അ​ട​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ല്‍ ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി. ഇ​തോ​ടെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ന്നു. ഈ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മും​ബൈ: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ചൈ​ന വി​രു​ദ്ധ​ന​ട​പ​ടി​ക​ള്‍ ക​ര്‍ശ​ന​മാ​ക്കി​യ​പ്പോ​ള്‍ വ്യാ​പാ​രി​ക​ള്‍ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത് കോ​ടി​ക​ള്‍. പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​വും മു​ന്‍പ് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് തു​റ​മു​ഖ​ങ്ങ​ളി​ല്‍ എ​ത്തി​പു​റ​ത്തി​റ​ക്കാ​ന്‍ സാ​ധി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്  തു​റ​മു​ഖ​ങ്ങ​ളി​ല്‍ ക്ലി​യ​റ​ന്‍സ് കാ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 20,000 കോ​ടി രൂ​പ​യു​ടെ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഗി​ഫ്റ്റു​ക​ള്‍, പാ​ദ​ര​ക്ഷ​ക​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​വ​യാ​ണ് ഇ​തി​ല​ധി​ക​വും.

ക​ഴി​ഞ്ഞ​വ​ര്‍ഷം ന​വം​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി കാ​ത്തു​കി​ട​ക്കു​ന്ന​ത്. ജ​നു​വ​രി മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ ചൈ​നീ​സ് അ​തി​ര്‍ത്തി​ക​ള്‍ അ​ട​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ല്‍ ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി. ഇ​തോ​ടെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ന്നു. ഈ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​രു​ന്ന ര​ണ്ടു മൂ​ന്നു മാ​സ​ങ്ങ​ളി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് കൂ​ടു​ത​ലാ​യി​രി​ക്കും പ​ക്ഷെ ക്ലി​യ​റി​ന്‍സി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ഒ​ന്നും പ​റ​യു​ന്നി​ല്ല. മാ​ര്‍ച്ചി​നു ശേ​ഷം വ്യാ​പാ​രി​ക​ള്‍ പു​തി​യ ഓ​ര്‍ഡ​ര്‍ ന​ല്‍കു​ന്ന​ത് കു​റ​ച്ചി​ട്ടു​ണ്ട്.

ചൈ​ന​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക​രം വി​യ​റ്റ്‌​നാം, താ​യ്‌​വാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് ക​രാ​റു​ണ്ടാ​ക്കാ​ന്‍ ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു​വ​രു​ന്നു. പ​ക്ഷെ പ​ണ​മ​ട​ച്ച് ഓ​ർ​ഡ​ർ ചെ​യ്ത് ഇ​റ​ക്കു​മ​തി ചെ​യ്ത സാ​ധ​ന​ങ്ങ​ള്‍ക്ക് അ​നു​മ​തി ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ വ​ന്‍ ന​ഷ്ട​മാ​വും പ​ല ക​മ്പ​നി​ക​ള്‍ക്കും ഉ​ണ്ടാ​വു​ക.  


വാർത്തകൾ

Sign up for Newsletter



top