30
October 2020 - 7:32 am IST

Download Our Mobile App

Flash News
Archives

Updates

Google pay

എ​സ്ബി​ഐ കാ​ര്‍ഡ് ഉ​ണ്ടോ? ഗൂ​ഗ്ള്‍ പേ ​ചെ​യ്യാം

Published:26 September 2020

എ​ന്‍എ​ഫ്സി സാ​ധ്യ​മാ​യ പി​ഒ​എ​സ് ടെ​ര്‍മി​ന​ലു​ക​ളി​ല്‍ ടാ​പ്പ് ചെ​യ്ത് പേ ​ചെ​യ്യാം, വ്യാ​പാ​രി​ക​ളു​മാ​യി ഭാ​ര​ത് ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ഇ​ട​പാ​ടു ന​ട​ത്താം, ക്രെ​ഡി​റ്റ് കാ​ര്‍ഡ് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ഓ​ണ്‍ലൈ​ന്‍ പേ​യ്മെ​ന്‍റു​ക​ളും ന​ട​ത്താം.

മും​ബൈ: എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ര്‍ഡു​ണ്ടെ​ങ്കി​ല്‍ ഗൂ​ഗ്ള്‍ പേ ​ചെ​യ്യാം. ഇ​രു​ക​മ്പ​നി​ക​ളും ഇ​തി​നു​ള്ള ധാ​ര​ണ​യാ​യി. കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ഗൂ​ഗ്ള്‍ പേ​യി​ലൂ​ടെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യി മൂ​ന്നു രീ​തി​ക​ളി​ല്‍ പേ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്താം. 

എ​ന്‍എ​ഫ്സി സാ​ധ്യ​മാ​യ പി​ഒ​എ​സ് ടെ​ര്‍മി​ന​ലു​ക​ളി​ല്‍ ടാ​പ്പ് ചെ​യ്ത് പേ ​ചെ​യ്യാം, വ്യാ​പാ​രി​ക​ളു​മാ​യി ഭാ​ര​ത് ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് ഇ​ട​പാ​ടു ന​ട​ത്താം, ക്രെ​ഡി​റ്റ് കാ​ര്‍ഡ് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ ഓ​ണ്‍ലൈ​ന്‍ പേ​യ്മെ​ന്‍റു​ക​ളും ന​ട​ത്താം. സ്പ​ര്‍ശ​ന ര​ഹി​ത ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ഫോ​ണി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ടോ​ക്ക​ണ്‍ ഉ​പ​യോ​ഗി​ച്ച് ഗൂ​ഗ്ള്‍ പേ​യി​ലൂ​ടെ ഇ​ട​പാ​ട് ന​ട​ത്താം. കാ​ര്‍ഡി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ന​ല്‍കേ​ണ്ട. ഇ​തി​നാ​യി കാ​ർ​ഡു​ട​മ​ക​ള്‍ എ​സ്ബി​ഐ കാ​ര്‍ഡ് ഗൂ​ഗ്ള്‍ പേ ​പ്ലാ​റ്റ്ഫോ​മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ഇ​തി​ന് ആ​ന്‍ഡ്രോ​യ്ഡ് ഫോ​ണി​ല്‍ ഏ​റ്റ​വും പു​തി​യ ഗൂ​ഗ്ള്‍ പേ ​ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ക.​പേ​മെ​ന്‍റ് സെ​റ്റി​ങ്സി​ല്‍ "ആ​ഡ് കാ​ര്‍ഡ്' അ​മ​ര്‍ത്തു​ക. കാ​ര്‍ഡ് ഉ​ട​മ​യു​ടെ പേ​ര്, കാ​ര്‍ഡ് ന​മ്പ​ര്‍, കാ​ലാ​വ​ധി, സി​വി​വി എ​ന്‍റ​ര്‍ ചെ​യ്ത് ഒ​ടി​പി​യി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കു​ക. ഇ​തി​ന്‍റെ സ്ഥീ​ക​ര​ണം ല​ഭി​ച്ചാ​ല്‍ പേ​യ്‌​മെ​ന്‍റ് ന​ട​ത്താം. 


വാർത്തകൾ

Sign up for Newsletter



top