30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Europe

Britain Government, Pravasi

ബ്രിട്ടനില്‍ വിദേശ തൊഴിലന്വേഷകര്‍ക്കും സര്‍ക്കാര്‍ സഹായം

Published:27 September 2020

18-24 പ്രായ വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിവാരം 58.90 പൗണ്ട് ലഭിക്കും. 25 വയസിനു മുകളിലുള്ളവര്‍ക്ക് 74.35 പൗണ്ട്

ലണ്ടന്‍: വിദേശ പൗരന്‍മാരാണെങ്കിലും ബ്രിട്ടനില്‍ തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് തുക കൃത്യമായി അടച്ചിട്ടുള്ളവരായിരിക്കണം എന്നു മാത്രം. മൂന്നു തരത്തിലുള്ള ജോബ് സീക്കേഴ്‌സ് അലവന്‍സ് രാജ്യത്ത് ലഭ്യമാണ് - കോണ്‍ട്രിബ്യൂഷന്‍ ബേസ്ഡ്, ന്യൂസ്‌റ്റൈല്‍, വരുമാനം അടിസ്ഥാനമാക്കിയുള്ളത്. മൂന്നിലും ലഭിക്കുന്ന തുക ഒന്നു തന്നെയാണെങ്കിലും അപേക്ഷാ രീതികള്‍ വ്യത്യസ്തമാണ്.

18-24 പ്രായ വിഭാഗത്തിലുള്ളവര്‍ക്ക് പ്രതിവാരം 58.90 പൗണ്ട് ലഭിക്കും. 25 വയസിനു മുകളിലുള്ളവര്‍ക്ക് 74.35 പൗണ്ട്. പങ്കാളികള്‍ ഒരുമിച്ചാണ് അപേക്ഷിക്കുന്നതെങ്കില്‍ 116.8 പൗണ്ടും ലഭിക്കും. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും കിട്ടുന്ന തുകയില്‍ ആനുപാതികമായ കുറവു വരും.

അപേക്ഷകരോ പങ്കാളികളോ ശാരീരിക അവശതകള്‍ ഉള്ളവാരാണെങ്കിലോ കെയറേഴ്‌സ് അലവന്‍സുള്ള ജോലി ചെയ്യുന്നവരാണെങ്കിലോ ഇതില്‍ കൂടിയ തുകയും ലഭിക്കും. ഹൗസിങ് കോസ്റ്റ് ഇനത്തില്‍ ലഭിക്കുന്ന തുക വാടകയ്ക്കു താമസിക്കുന്നവരുടെ വീട്ടുടമയ്ക്ക് നേരിട്ടാണ് നല്‍കുക. ആഴ്ചയില്‍ 16 മണിക്കൂറില്‍ കൂടുതല്‍ ജോലിയുള്ളവര്‍ക്ക് ഗ്രാന്റ് കിട്ടാന്‍ അര്‍ഹതയില്ല. മുഴുവന്‍ സമയ ജോലിക്കായി അന്വേഷണം നടത്തുന്നവരും ആയിരിക്കണം അപേക്ഷകര്‍. ഫുള്‍ ടൈം സ്റ്റുഡന്റ്‌സിനും ഇതു ലഭിക്കില്ല.


വാർത്തകൾ

Sign up for Newsletter



top