24
October 2020 - 12:09 pm IST

Download Our Mobile App

National

modi

സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കെന്ന് മോദി

Published:27 September 2020

സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ കർഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്ത് അവർ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കുന്നതിൽ അവർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നാലുവർഷം മുമ്പ് ഇതേ സമയത്ത് ലോകം സർജിക്കൽ സ്ട്രൈക്കിലൂടെ നമ്മുടെ സൈന്യത്തിന്റെ ധീരതയും സാഹസികതയും ദർശിച്ചു.

എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഭിമാനവും മഹത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് നമ്മുടെ സൈന്യത്തിനുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു .കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്.സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top