24
October 2020 - 11:44 am IST

Download Our Mobile App

National

facebook

കപ്പിള്‍ ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി പൂനെ പോലിസ്

Published:27 September 2020

എഫ്ബിയിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ആയിരക്കണക്കിന് പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്.

പൂനെ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കപ്പിള്‍ ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി പൂനെ പോലിസ്. കപ്പിള്‍ ചലഞ്ച് ഫോട്ടോകള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുംമുമ്പ് രണ്ട് വട്ടം ആലോചിക്കുകയെന്ന മുന്നറിയിപ്പുമാണ് പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ മോര്‍ഫിങ്ങിനും പ്രതികാര നടപടികളെന്ന നിലയില്‍ പോണ്‍സൈറ്റിലും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചേക്കാമെന്ന് പോലിസിന്റെ ട്വീറ്റില്‍ പറയുന്നു.

ദമ്പതിമാരുടെ പുതിയതും പഴയതുമായ ഫോട്ടോകള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി അപ്ലോഡ് ചെയ്യുന്നതാണ് പുതിയതായി വൈറലായ ട്രന്‍ഡ്. എഫ്ബിയിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ആയിരക്കണക്കിന് പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top