24
October 2020 - 12:26 pm IST

Download Our Mobile App

Kerala

sudheer

ആലുവയിൽ മുങ്ങി കോട്ടയത്ത് പൊങ്ങി 

Published:27 September 2020

സ്ഥിരമായി വലിയ തുകക്ക്  ലോട്ടറി എടുക്കാറുള സുധീർ,കടക്കാരെ കബളിപ്പിക്കാനാണ് മരണ നാടകം കാഴ്ച വെച്ചത്.കാണാനില്ലെന്ന പരാതിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന് പുറമേ, പോലീസിനെയും അഗ്നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്.

ആലുവ: പെരിയാറിൽ കാണാതായെന്ന് കരുതിയ യുവാവിനെ കോട്ടയത്ത് നിന്ന് 'ജീവനോടെ' പിടികൂടി പോലീസ്.ആലുവ മണപ്പുറത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം നാടുവിട്ട മുപ്പത്തടം കീലേടത്ത് വീട്ടിൽ സുധീറിനെ(38) ആണ് പോലീസ് പിടികൂടിയത്.വെള്ളിയാഴ്ചയാണ് മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ ഫോണുമടക്കം കണ്ടെത്തിയത്. തുടരുന്നു ആരോ പുഴയിൽ ചാടി എന്ന് കരുതി നാട്ടുകാർ തിരച്ചിൽ ആരംഭിക്കുകയായിരിന്നു.

സ്ഥിരമായി വലിയ തുകക്ക്  ലോട്ടറി എടുക്കാറുള സുധീർ,കടക്കാരെ കബളിപ്പിക്കാനാണ് മരണ നാടകം കാഴ്ച വെച്ചത്.കാണാനില്ലെന്ന പരാതിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന് പുറമേ, പോലീസിനെയും അഗ്നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top