30
October 2020 - 8:09 am IST

Download Our Mobile App

Flash News
Archives

World

tiktok

ടിക് ടോക് നിരോധന ഉത്തരവ് നീട്ടിവച്ച് യുഎസ് കോടതി

Published:28 September 2020

ഞായറാഴ്ച രാത്രി 11.59 മുതൽ സ്മാർട്ട് ഫോൺ ആപ് സ്റ്റോറിൽ നിന്ന് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ ദ ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയ ജഡ്ജി കാൾ നിക്കോളാസ് ഞായറാഴ്ച താത്കാലികമായി മരവിപ്പിച്ചത്.

ന്യൂയോർക്ക്: യുഎസിൽ ടിക് ടോക് നിരോധിക്കുന്നതു സംബന്ധിച്ച ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് ഫെഡറൽ ജഡ്ജി നീട്ടിവച്ചു. ഞായറാഴ്ച രാത്രി 11.59 മുതൽ സ്മാർട്ട് ഫോൺ ആപ് സ്റ്റോറിൽ നിന്ന് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ ദ ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയ ജഡ്ജി കാൾ നിക്കോളാസ് ഞായറാഴ്ച താത്കാലികമായി മരവിപ്പിച്ചത്. ടിക് ടോക്കിന്‍റെ സമ്പൂർണ നിരോധനം സംബന്ധിച്ച് വിശദമായ ഉത്തരവ് നവംബറിൽ ഇറങ്ങുമെന്നും ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതു മാറ്റിവയ്ക്കാൻ ജഡ്ജി തയാറായില്ല. 

ഞായറാഴ്ച രാവിലെ അടിയന്തരമായി വാദം കേട്ടാണ് കോടതി തീരുമാനമെടുത്തത്. ട്രംപ് ഭരണകൂടത്തിന്‍റെ ആപ് സ്റ്റോർ നിരോധനം ബിസിനസിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും അവകാശലംഘനമാണെന്നും ടിക് ടോക് വാദിച്ചു. അസാധാരണവും യുക്തിരഹിതവുമാണ് ആപ് സ്റ്റോർ നിരോധനമെന്ന് 90 മിനിറ്റ് നീണ്ട വാദത്തിനിടെ ടിക് ടോക് അഭിഭാഷകൻ ജോൺ ഇ ഹാൾ ചൂണ്ടിക്കാട്ടി. ടിക് ടോക്കുമായി ചർച്ചകൾ നടക്കുന്നതിനിടെ വാണിജ്യ മന്ത്രാലയം ഇങ്ങനെയൊരു നിരോധനം ഏർപ്പെടുത്തുന്നതിൽ എന്തു യുക്തിയാണുള്ളതെന്നും ഹാൾ ചോദിച്ചു.

 പതിനായിരക്കണക്കിന് ഉപയോക്താക്കളോടുള്ള വഞ്ചനയാണിതെന്നും ടിക് ടോക് വാദിച്ചു. ഉപയോക്താക്കൾക്ക് അപ്ഡേറ്റുകൾ കൃത്യമായി കിട്ടാതാവും. സുരക്ഷ സംബന്ധിച്ച അപ്ഡേറ്റുകളും ലഭ്യമല്ലാതാവും. ഇതു ദേശീയ സുരക്ഷയെ തന്നെ ബാധിക്കും- ഹാൾ ചൂണ്ടിക്കാട്ടി.

ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനി ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധിക്കാൻ ട്രംപ് തീരുമാനിച്ചിരുന്നത്. നിരോധനം ഒഴിവാക്കാൻ കമ്പനിയുടെ യുഎസിലെ പ്രവർത്തനങ്ങൾ അമെരിക്കൻ കമ്പനിക്കു വിൽക്കാനാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ആപ് സ്റ്റോറിൽ നിന്നുള്ള അപ്ഡേറ്റുകൾക്കു മാത്രം ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതും. 

തന്‍റെ ഉത്തരവിന്‍റെ വിശദാംശങ്ങൾ ജഡ്ജി നിക്കോളാസ് പരസ്യമായി പറഞ്ഞില്ല. നിക്കോളാസിന്‍റെ വിധിയുടെ വിശദാംശങ്ങൾ രേഖാമൂലം ഇന്നു പുറത്തുവരും.


വാർത്തകൾ

Sign up for Newsletter



top