30
October 2020 - 8:01 am IST

Download Our Mobile App

Flash News
Archives

Crime

mexico

മെക്സിക്കോയിലെ ബാറിൽ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

Published:28 September 2020

ബാറിലെ ഡാൻസുകാരായിരുന്നു കൊല്ലപ്പെട്ട സ്ത്രീകൾ എന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈവേയുടെ സൈഡിൽ സ്ഥിതി ചെയ്യുന്ന ബാറിൽ അക്രമി കയറിയത് എന്തിനെന്നോ ആക്രമണ കാരണം എന്തെന്നോ വ്യക്തമായിട്ടില്ല.

മെക്സിക്കോ സിറ്റി: സെൻട്രൽ മെക്സിക്കോയിലെ ഒരു ബാറിൽ തോക്കുമായി കയറിയ അക്രമി നാലു സ്ത്രീകളടക്കം 11 പേരെ വെടിവച്ചു കൊന്നു. ബാറിലെ ഡാൻസുകാരായിരുന്നു കൊല്ലപ്പെട്ട സ്ത്രീകൾ എന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈവേയുടെ സൈഡിൽ സ്ഥിതി ചെയ്യുന്ന ബാറിൽ അക്രമി കയറിയത് എന്തിനെന്നോ ആക്രമണ കാരണം എന്തെന്നോ വ്യക്തമായിട്ടില്ല.

മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണമെന്നാണു പ്രാദേശിക മാധ്യമങ്ങൾ കരുതുന്നത്. സമീപകാലത്ത് അക്രമങ്ങൾക്കു കുപ്രസിദ്ധി നേടിയ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top