30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Travel

Kushalnagar, Travel Story, Kudak, Special Story

കുടകിന്‍റെ മടിത്തട്ടിലെ നാട്...

Published:28 September 2020

# ബിനിത ദേവസി

ആര്‍ക്കും പ്രിയങ്കരമാക്കുന്ന ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ നാടിനു പറയാനുണ്ട്. സാഹസിക വിനോദങ്ങളും ചരിത്ര സ്ഥാനങ്ങളും ആത്മായ കേന്ദ്രങ്ങളുമെല്ലാം ഇവിടെ കാണാം.

 

കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന ഒരു നാട്.. "കുശാല്‍ നഗര്‍'. അതിമനോഹരമായ പ്രകൃതി ഭംഗി മാത്രമല്ല, ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു നൂറുകൂ‌ട്ടം കഥകളും ഈ നാടിന് സ്വന്തമായുണ്ട്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിനെ ടിബറ്റിന്‍റെ കൊച്ചുപതിപ്പ് എന്നു വിശേഷിപ്പിക്കാം. ആര്‍ക്കും പ്രിയങ്കരമാക്കുന്ന ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ നാടിനു പറയാനുണ്ട്. സാഹസിക വിനോദങ്ങളും ചരിത്ര സ്ഥാനങ്ങളും ആത്മായ കേന്ദ്രങ്ങളുമെല്ലാം ഇവിടെ കാണാം.

കുശാല്‍നഗറിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന കഥ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ടതാണ്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്‍റെ സന്തോഷത്തില്‍ ആ സമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്ന അദ്ദേഹത്തിന്‍റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. എന്നാല്‍ ഇതൊരു നുണക്കഥയാണെന്നാണ് ചരിത്രം പറയുന്നത്. കാരണം ടിപ്പു ജനിച്ചത് 1750ലാണ്, ഹൈദർ അലി ആദ്യമായി കുടകിൽ കാലുകുത്തിയത് 1760ലും.

കുശാല്‍നഗറിന്‍റെ ഇരട്ട നഗരം

കുശാല്‍നഗറിനൊപ്പം തന്നെ അറിയപ്പെടുന്ന ഇടമാണ് ബൈലക്കുപ്പെ. കുശാല്‍നഗറിന്‍റെ ഇരട്ടനഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ടിബറ്റില്‍ നിന്നും ഇവിടെ എത്തിയ അഭയാര്‍ഥികളുടെയും മനോഹരങ്ങളായ ആശ്രമങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കുശാല്‍നഗറില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ബൈലക്കുപ്പെ സ്ഥിതി ചെയ്യുന്നത്.കൊച്ചു ടിബറ്റ്

ഇന്ത്യയിലെ കൊച്ചു ‌ടിബറ്റ് എന്നും ഈ പ്രദേശം വിളിക്കപ്പെ‌ടുന്നു. 1950ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം ഏകദേശം ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയിലലേക്ക് അഭയാർഥികളായെത്തി. അതില്‍ കുറേയെറെപ്പേര്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലേക്കും ബാക്കിയുള്ളവര്‍ ബൈലക്കുപ്പയിലേക്കുമാണ് കുടിയേറിയത്. ലുഗ്‌സം സാംഡുപ്ലിങ്ങ്, ഡിക്കിയി ലാര്‍സോ എന്നീ രണ്ടു ടിബറ്റന്‍ കോളനികളിലാണ് അവര്‍ താമസിക്കുന്നത്. ഇതിന്‍റെയൊരു കാഴ്ച കുശാല്‍നഗറില്‍ കാണാം. കുട്ടികളും മുതിര്‍ന്നവരുമ‌ടക്കം മെറൂണും മഞ്ഞയും നിറത്തിലുള്ള പ്രത്യേകതരം വസ്ത്രത്തില്‍ പോകുന്നത് വളരെ വ്യത്യസ്തമയ കാഴ്ചയാണ്. ടിബറ്റന്‍ മാതൃകയിലാണ് ഇവിടുത്തെ വീടുകളും മറ്റു കെട്ടിടങ്ങളുമെല്ലാം നിര്‍മിച്ചിരിക്കുന്നത്.നംഡ്രോലിങ് ആശ്രമം

കുശാല്‍നഗറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ നംഡ്രോലിങ് ആശ്രമം. ബൈലക്കുപ്പയില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം നിര്‍മാണത്തിലും രീതിയിലും എല്ലാം പുതുമ നൽകുന്ന ഒന്നാണ്. ടിബറ്റന്‍ സംഗീതവും പ്രാർഥനകളും എല്ലാമായി വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ പ്രദേശം നൽകുക. പ്രശസ്തമായ ബുദ്ധമത പഠന കേന്ദ്രം കൂടിയാണിത്.

ദുബാരെ എലിഫന്‍റ് ക്യാംപ്

കാവേരി നദിയുടെ എതിര്‍വശത്ത് കുശാല്‍നഗറിനോട് ചേര്‍ന്നാണ് ദുബാരെ എലിഫന്‍റ് ക്യാംപ് സ്ഥിതി ചെയ്യുന്നത്. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ആനകളെ പിടിച്ച് പരിശീലനം നൽകുന്ന സ്ഥലമാണിത്. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തു തന്നെ നിലവിലുള്ള ആനവളര്‍ത്തല്‍ കേന്ദ്രം കൂടിയാണിത്. കാവേരി നദിയിലൂടെ കിലോമീറ്ററുകള്‍ നീണ്ട റാഫ്റ്റിങ്ങിനും ഫൈബര്‍ വള്ളത്തില്‍ സാഹസികയാത്ര നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്.

നിസര്‍ഗധമ

കുശാല്‍നഗറിലെ മറ്റൊരു വിസ്മയമാണ് നിസര്‍ഗധമ. 64 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഒരു പ്രകൃതി ക്യാംപ് എന്നിതിനെ വിശേഷിപ്പിക്കാം. കുശാല്‍നഗറില്‍ നിന്നും മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം മുളംങ്കാടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.സന്ദര്‍ശിക്കാൻ പറ്റിയ സമയം

ഓരോ സീസണിലും ഓരോ സ്വഭാവമാണ് ഈ പ്രദേശത്തിന്. അതുകൊണ്ടുതന്നെ എപ്പോള്‍ ഇവിടം സന്ദര്‍ശിച്ചാലും അതൊരു നഷ്‌ടമാവില്ല. എങ്കിലും ഒക്റ്റോമുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവി‌‌ടം സന്ദര്‍ശിക്കാൻ യോജിച്ചത്.


വാർത്തകൾ

Sign up for Newslettertop