30
October 2020 - 7:38 am IST

Download Our Mobile App

Flash News
Archives

Cricket

Sanju Samson, IPL T20 2020, IPL 2020

നിരാശ വളർന്നപ്പോൾ ഒരുപാട് ആത്മപരിശോധന നടത്തി: സഞ്ജു

Published:28 September 2020

ണ്ടു മത്സരങ്ങളിലായി 159 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഏഴുപത്തിനാലും എൺപത്തഞ്ചും. ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ സഞ്ജുവിന്‍റെ 85 റൺസ് 42 പന്തിലാണ്.

ഷാർജ: ഐപിഎലിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയോടെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ച കേരളക്രിക്കറ്റർ സഞ്ജു സാംസൺ ക്രിക്കറ്റ് പ്രേമികളുടെ ഹീറോയായി മാറുന്നു. രണ്ടു മത്സരങ്ങളിലായി 159 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഏഴുപത്തിനാലും എൺപത്തഞ്ചും. ഇന്നലെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ സഞ്ജുവിന്‍റെ 85 റൺസ് 42 പന്തിലാണ്. ഐപിഎലിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്നുള്ള വിജയത്തിനു രാജസ്ഥാൻ റോയൽസിനെ സഹായിച്ചതും ഈ വിസ്മയ വെടിക്കെട്ട് പ്രകടനം. മുഴുവൻ വിമർശകരുടെയും വായടയ്ക്കുകയാണ് തുടർച്ചയായ രണ്ടു മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ സഞ്ജു.

കഴിഞ്ഞ ഒരു വർഷമായി ഞാൻ പന്തു നന്നായി ടൈം ചെയ്യുന്നുണ്ട്. എന്നാൽ, പരിശ്രമങ്ങൾ പൂർണ വിജയത്തിലെത്താത്തതിൽ ഞാൻ നിരാശനായിരുന്നു. അപ്പോഴും ആത്മവിശ്വാസത്തോടെ ഞാൻ എന്‍റെ ജോലി തുടർന്നു. ഇപ്പോൾ വിജയിക്കാനാവുന്നതിൽ ഏറെ സന്തോഷിക്കുന്നു- കിങ്സിനെതിരേ റോയൽസിന്‍റെ നാലു വിക്കറ്റ് വിജയത്തിനു ശേഷം സഞ്ജു പറഞ്ഞു.

 ഞാൻ കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നു. എന്നാൽ, കാര്യങ്ങൾ എന്‍റെ വഴിക്കു വന്നില്ല. നിരാശ വർധിച്ചപ്പോൾ ഏറെ ആത്മപരിശോധന നടത്തി. പിന്നെ വീണ്ടും കഠിനാധ്വാനം ചെയ്തു. ലക്ഷ്യം നേടാൻ എന്തു ചെയ്യണമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു ഈ ഗെയിമിൽ എനിക്കു പത്തു വർഷമെങ്കിലും ബാക്കിയുണ്ടെന്ന് ഞാൻ എന്നോടു പറഞ്ഞു; ഈ പത്തു വർഷവും സർവവിധ പരിശ്രമവും നടത്തണമെന്നും സഞ്ജു കൂട്ടിച്ചേർത്തു.  

വിജയത്തിന് 224 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന റോയൽസിന് അതു സാധ്യമാവുമെന്ന അവസ്ഥയുണ്ടായത് ഏഴു സിക്സുകളും നാലു ഫോറുകളും അടങ്ങിയ സഞ്ജുവിന്‍റെ ഇന്നിങ്സ് മൂലമാണ്. സഞ്ജു വളരെ ഭംഗിയായി പന്തുകൾ പറത്തുന്നു. എല്ലാവരിൽ നിന്നും സമ്മർദം എടുത്തുകളയുന്നു- മത്സരശേഷം റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top