30
October 2020 - 7:59 am IST

Download Our Mobile App

Flash News
Archives

World

Male Bird Singing, San Francisco's Study, Lockdown, Covid 19

കൊവിഡ് 19 ലോക്ഡൗൺ: ആൺകിളിപ്പാട്ടുകൾ മധുരതരമായി

Published:28 September 2020

പക്ഷികളുടെ കൂവലിനു ശബ്ദം മൂന്നിലൊന്നായി കുറഞ്ഞുവെന്നും ആൺപക്ഷികൾ ഇണകളെ ആകർഷിക്കാനായി പാടുന്നതു കൂടുതൽ മധുരതരമായെന്നുമാണ് സാൻഫ്രാൻസിസ്കോ കേന്ദ്രമായി പക്ഷിഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നത്

ന്യൂയോർക്ക്: കൊവിഡ് 19 ലോക്ഡൗൺ നഗരങ്ങളിൽ പക്ഷികളുടെയും മൃഗങ്ങളുടെയും സാന്നിധ്യം വർധിക്കാനിടയാക്കി‌യെന്നു നേരത്തേ കണ്ടെത്തിയിരുന്നു. അവയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഇതിനുപുറമേ പക്ഷികളുടെ കൂവലിനു ശബ്ദം മൂന്നിലൊന്നായി കുറഞ്ഞുവെന്നും ആൺപക്ഷികൾ ഇണകളെ ആകർഷിക്കാനായി പാടുന്നതു കൂടുതൽ മധുരതരമായെന്നുമാണ് സാൻഫ്രാൻസിസ്കോ കേന്ദ്രമായി പക്ഷിഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നത്. മനുഷ്യരുടെ പ്രവൃത്തികളും പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങളും തമ്മിൽ എങ്ങനെ നേരിട്ടു ബന്ധപ്പെടുന്നുവെന്നു വിശദീകരിക്കുന്ന പഠനം സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചു.

സാൻഫ്രാൻസിസ്കോയിൽ പതിവു സാന്നിധ്യമായ വെള്ള കിരീടമുള്ള കുരുവികളുടെ ചിലയ്ക്കൽ വലിയ ശബ്ദത്തിലുള്ള കൂവലായിരുന്നെങ്കിൽ ഇപ്പോൾ മൂളിപ്പാട്ടായി മാറിയെന്നാണു പഠനം പറയുന്നത്. നഗരത്തിൽ വാഹനങ്ങളും ജനത്തിരക്കും മൂലമുള്ള ശബ്ദം കുറഞ്ഞതാണ് ഇതിനു കാരണം.  ഇണയെ ആകർഷിക്കാനും ആശയവിനിമയത്തിനുമാണ് പക്ഷികൾ ചിലയ്ക്കുന്നത്. മുൻപ് വലിയ ശബ്ദമുണ്ടാക്കേണ്ടിയിരുന്നു പരസ്പരം കേൾക്കാൻ. ഇപ്പോൾ നഗരം ശാന്തമാണ്. അതിനാൽ മൃദുവായി ചിലച്ചാലും മതി. ഇതോടെ, ഇണപ്പക്ഷിയോടു കൂടുതൽ മൃദുവും മധുരതരവുമായി ആൺപക്ഷിയുടെ ആശയവിനിമയം.

വാഹനങ്ങളുടെ ശബ്ദശല്യം കുറഞ്ഞതിനാൽ മുൻപത്തെക്കാൾ കൂടുതൽ ദൂരത്തിലെത്തും മൂളിപ്പാട്ടുകൾ പോലും. മുൻപ് 100 മീറ്റർ അകലെ കേട്ടിരുന്ന ശബ്ദം ഇപ്പോൾ 200 മീറ്റർ അകലെ വരെ കേൾക്കാം. പരിസ്ഥിതിയിൽ വന്ന മാറ്റം കിളികളുടെ ആരോഗ്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് പഠന സംഘത്തിന്‍റെ മേധാവി എലിസബത്ത് ഡെറിബറി പറഞ്ഞു.

ലോക്ഡൗൺ മൂലം കൂടുതൽ ആക്രമണ സ്വഭാവമുള്ള എലികളുണ്ടായെന്നതാണ് പഠനത്തിൽ കണ്ടെത്തിയ മറ്റൊരു വിഷയം. ലോക്ഡൗണിൽ എലികളുടെ പതിവു ഭക്ഷണ സ്രോതസുകൾ ഇല്ലാതായി. ഇതോടെയാണ് ഇവയുടെ സ്വഭാവം കൂടുതൽ അക്രമകാരികളെന്ന നിലയ്ക്കു വളർന്നതെന്നും പഠനത്തിൽ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top