30
October 2020 - 7:29 am IST

Download Our Mobile App

Flash News
Archives

National

PM Modi, India Sri Lanka, Pakistan, Defense Security

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും ലങ്കയും, ചൈനയ്ക്ക് തിരിച്ചടി

Published:28 September 2020

ശ്രീലങ്കൻ പ്രതിരോധ മേഖലയ്ക്ക് അഞ്ചു കോടി ഡോളറിന്‍റെ സഹകരണ- വിതരണ വായ്പാ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലായി.

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെയും ബംഗാൾ ഉൾക്കടലിലെയും ചൈനീസ് സ്വാധീനത്തെ മറികടക്കാൻ ശ്രീലങ്കയുമായി ആഴത്തിലുള്ള പ്രതിരോധ സഹകരണത്തിന് ഇന്ത്യ. ശ്രീലങ്കൻ പ്രതിരോധ മേഖലയ്ക്ക് അഞ്ചു കോടി ഡോളറിന്‍റെ സഹകരണ- വിതരണ വായ്പാ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലായി.

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ വായ്പ സ്വീകരിക്കുന്ന രണ്ടാം അയൽരാജ്യമാണ് ശ്രീലങ്ക. ബംഗ്ലാദേശുമായി ഏതാനും വർഷം മുൻപ് സമാനമായ കരാർ രൂപീകരിച്ചിരുന്നു ഇന്ത്യ. ഹംബൻതോട്ട തുറമുഖ കരാറിലൂടെ ശ്രീലങ്കയിൽ നിർണായക ചുവടുവയ്പ്പ് നടത്തിയ ചൈനയ്ക്ക് തിരിച്ചടിയാണ് പ്രതിരോധ രംഗത്തെ ഇന്ത്യ- ലങ്ക സഹകരണം.

കരാർ പ്രകാരം ശ്രീലങ്കൻ പ്രതിരോധ സേനയ്ക്ക് ഇന്ത്യ യുദ്ധോപകരണങ്ങളും പരിശീലനവും സാങ്കേതിക സഹായവും നൽകും. കഴിഞ്ഞദിവസം ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ നടത്തിയ ഉച്ചകോടിയിൽ സമുദ്ര സുരക്ഷാ രംഗത്തുൾപ്പെടെ ശ്രീലങ്കയുമായി സായുധസേനാ സഹകരണത്തിന് ധാരണയായിരുന്നു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരുടെ പരസ്പരമുള്ള സന്ദർശനത്തിനും തീരുമാനമായിട്ടുണ്ട്.

2019ൽ ഗോതാഭയ രജപക്സെ ലങ്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടയുടൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ബംഗാൾ ഉൾക്കടലിലും സുരക്ഷാ രംഗത്തു സഹകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സൈനിക പശ്ചാത്തലമുള്ളവരെ നിർണായക പദവികളിൽ നിയമിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യയും ഏറെ താത്പര്യത്തോടെയാണ് ഇതിനോടു പ്രതികരിച്ചത്.

2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് രഹസ്യാന്വേഷണ രംഗത്തുൾപ്പെടെ സഹകരിക്കാനും മയക്കുമരുന്ന്- ഭീകര സംഘങ്ങളെ കണ്ടെത്തി അമർച്ച ചെയ്യുന്നത് ഒരുമിച്ചു പ്രവർത്തിക്കാനും ധാരണയായിരുന്നു ഇന്ത്യയും ലങ്കയും.


വാർത്തകൾ

Sign up for Newsletter



top