30
October 2020 - 7:47 am IST

Download Our Mobile App

Flash News
Archives

National

nitheesh

പഠനം പൂർത്തിയാകുന്നവർക്ക് വമ്പൻ പ്രഖ്യാപനവുമായി ബീഹാർ സർക്കാർ

Published:28 September 2020

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിന് പുറമേ കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പാട്ന: തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി രാഷ്ട്രീയപാർട്ടികൾ. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും 25,000 രൂപയും ബിരുദം പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച അവകാശപ്പെടുന്ന നിതീഷ് കുമാര്‍ ഭരണം നിലനിര്‍ത്താന്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ബീഹാറിനായി അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള തന്‍റെ പദ്ധതികള്‍ ഓരോന്നായി അദ്ദേഹം വ്യക്തമാക്കി.പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിന് പുറമേ കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top