30
October 2020 - 7:49 am IST

Download Our Mobile App

Flash News
Archives

Bollywood

harami

മുംബൈയിലെ പോക്കറ്റടിക്കാരുടെ നേതാവായി ഇമ്രാൻ ഹാഷ്മി; ഹരാമി ട്രെയ്‌ലർ

Published:28 September 2020

ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം ‌കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവായാണ് ഇമ്രാൻ ഹാഷ്‍മിയുടെ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

ഇമ്രാൻ ഹാഷ്മിയുടെ പുതിയ ചിത്രമാണ് ഹരാമി. ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവന്നു. ശ്യാം മദിരാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു ക്രിമിനലായാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം ‌കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവായാണ് ഇമ്രാൻ ഹാഷ്‍മിയുടെ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

മിഡില്‍ ക്ലാസുകാരനായ ഒരാളില്‍ നിന്ന് കുട്ടികള്‍ പണം മോഷ്‍ടിക്കുന്നു. അയാള്‍ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്‍ത ആണ്‍കുട്ടി മോഷ്‍ടിക്കപ്പെട്ട ആളുടെ മകളെ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് സിനിമയില്‍ പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top