30
October 2020 - 8:11 am IST

Download Our Mobile App

Flash News
Archives

Kerala

Kerala Congress, CF Thomas, Oommenchandy

വികസനം സി.എഫ് തോമസിന് കൈയ്യടി നേടാനുള്ള ഉപാധി ആയിരുന്നില്ല; ഉമ്മന്‍ചാണ്ടി

Published:28 September 2020

സി.എഫ് തോമസ് മുമ്പോട്ടു വച്ച വികസന പ്രവര്‍ത്തനങ്ങളെ മാറ്റി വയ്ക്കാന്‍ കഴിയാത്ത പല സന്ദര്‍ഭങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

ചങ്ങനാശേരി: വികസനമെന്നത് സി.എഫ് തോമസിന് കൈയ്യടി നേടാനുള്ള ഉപാധിയായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്തരിച്ച കേരള കോൺഗ്രസ് എം നേതാവും ചങ്ങനാശേരി എംഎൽഎ യുമായ സി.എഫ് തോമസിന് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിൽ നടന്ന അന്ത്യശുശ്രൂഷ ചടങ്ങുകൾക്കൊടുവിൽ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന സര്‍വകക്ഷി അനുശോചന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സി.എഫ് തോമസ് മുമ്പോട്ടു വച്ച വികസന പ്രവര്‍ത്തനങ്ങളെ മാറ്റി വയ്ക്കാന്‍ കഴിയാത്ത പല സന്ദര്‍ഭങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് വികസനം കൊണ്ടുണ്ടാകുന്ന നേട്ടങ്ങളും അതുകൊണ്ട് നാടിന് വരുന്ന മാറ്റങ്ങളും പഠിച്ച ശേഷം പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കുന്നു. അതു കൊണ്ട് സാങ്കേതിക കാരണം പറഞ്ഞു പോലും പദ്ധതികൾ മാറ്റി വയ്ക്കാനാവില്ല. സിഎഫിന് നാടിനോടുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്. താന്‍ കൊണ്ടുവന്ന വികസനങ്ങള്‍ കൊട്ടിഘോഷിക്കാന്‍ സി.എഫ് മെനക്കെടാറില്ല. ലാളിത്യവും വികസന കാഴ്ചപ്പാടും അദ്ദേഹത്തെ വത്യസ്തനാക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. 

കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.സി ജോസഫ്, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, തോമസ് ചാഴികാടന്‍ എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, ഡോ. കെ.സി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ടോമി കല്ലാനി, മുന്‍ മന്ത്രി അനൂപ് ജേക്കബ് എം.എല്‍.എ , മോന്‍സ് ജോസഫ് എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി, മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ജോണി നെല്ലൂര്‍, ജോയ് എബ്രഹാം, ഇ.ജെ ആഗസ്തി, അഡ്വ. ജോബ് മൈക്കിള്‍, ടി.യു കുരുവിള, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, ജോസഫ് എം. പുതുശ്ശേരി, ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അനുശോചന സമ്മേളനത്തില്‍ സംസാരിച്ചു.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം. എം ഹസന്‍, എം. എല്‍. എ മാരായ അഡ്വ. കെ. സുരേഷ്‌കുറുപ്പ്, രാജു എബ്രഹാം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി ജോസഫ്, സി. കെ നാണു, അഡ്വ. മോന്‍സ്ജോസഫ്, ഡോ. എന്‍ ജയരാജ്, പി. സി ജോര്‍ജ്, കെ. എസ് ശബരീനാഥ്, വിവിധ രാഷ്ട്രീകക്ഷി നേതാക്കളായ തോമസ് കുതിരവട്ടം, പി.സി തോമസ്, ഡോ. കെ. സി

ജോസഫ്, സി. ഐ. ടി. യു ജില്ലാ സെക്രട്ടറി എ.വി റസ്സല്‍,  ഡി. സി. സി പ്രസിഡന്റ് ജോഷി ഫിലിപ്പ്,  അഡ്വ. ടോമി കല്ലാനി, മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, സുധാ കുര്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ബി. ജെ. പി ജില്ലാപ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു, സജി മഞ്ഞക്കടമ്പില്‍, കുരിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍,  ഡോ. കെ. സി ജോസഫ്, സണ്ണി ലോപ്പസ്, അഡ്വ. ജോബ് മൈക്കിള്‍, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. ജോര്‍ജ് തോമസ്, സി. പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ ,കെ. സി ജോസഫ്, അഡ്വ. മാധവന്‍പിള്ള, കെ. ടി തോമസ്, ഡോ. എസ് .എല്‍ അജിത് കുമാര്‍, സുനില്‍ ജോസഫ്,  പി. ഡി. പി സംസ്ഥാന ട്രഷറര്‍ എം. എസ് നൗഷാദ്, അബ്ദുല്‍ സലിം,  മുഹമ്മദ് നദീര്‍ മൗലവി, അഡ്വ. മാത്യു ജേക്കബ്, കെ. ആര്‍ സാബുരാജ് ചീനിക്കുഴി രാധാകൃഷ്ണന്‍, കെ. എന്‍ കരുണാകരന്‍ സജി

ആലുംമുട്ടില്‍, ടോണി പുളിക്കന്‍, പുതുമന മനു നമ്പൂതിരി, സ്റ്റീഫന്‍ജോര്‍ജ് എക്സ് എം.എല്‍.എ സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, സിറിയക്ക് ചാഴിക്കാടന്‍, മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്കുമാര്‍, എസ്. എന്‍. ഡി. പി ചങ്ങനാശ്ശേരി യൂനിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി. എം ചന്ദ്രന്‍, സെക്രട്ടറി സുരേഷ്
പരമേശ്വരന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി തുടങ്ങി സാമൂഹിക രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക നേതാക്കളുടെ നീണ്ടനിര തന്നെ  സി.എഫ് തോമസെന്ന ജനനായകനെ യാത്രയാക്കാൻ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിൽ എത്തിയിരുന്നു.


വാർത്തകൾ

Sign up for Newslettertop