30
October 2020 - 7:41 am IST

Download Our Mobile App

Flash News
Archives

Cricket

best-run-chases-in-ipl-history

ഐപിഎല്ലിലെ മികച്ച റൺചേസുകൾ

Published:29 September 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ പു​തി​യ റെ​ക്കോ​ഡാ​ണ് പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് നേ​ടി​യെ​ടു​ത്ത​ത്. 224 എ​ന്ന വ​മ്പ​ന്‍ വി​ജ​യ​ല​ക്ഷ്യം ഉ​യ​ര്‍ത്തി​യി​ട്ടും രാ​ജ​സ്ഥാ​ന്‍ മൂ​ന്ന് പ​ന്തും നാ​ല് വി​ക്ക​റ്റും ശേ​ഷി​ക്കെ പി​ന്തു​ട​ര്‍ന്ന് മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്

ഷാ​ര്‍ജ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ പു​തി​യ റെ​ക്കോ​ഡാ​ണ് പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് നേ​ടി​യെ​ടു​ത്ത​ത്. 224 എ​ന്ന വ​മ്പ​ന്‍ വി​ജ​യ​ല​ക്ഷ്യം ഉ​യ​ര്‍ത്തി​യി​ട്ടും രാ​ജ​സ്ഥാ​ന്‍ മൂ​ന്ന് പ​ന്തും നാ​ല് വി​ക്ക​റ്റും ശേ​ഷി​ക്കെ പി​ന്തു​ട​ര്‍ന്ന് മ​റി​ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള റ​ണ്‍ചേ​സു​ക​ളു​ടെ റെ​ക്കോ​ഡു​ക​ളൊ​ക്കെ ക​ട​പു​ഴ​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു രാ​ജ​സ്ഥാ​ന്‍ നി​ര കാ​ഴ്ച​വെ​ച്ച​ത്. മാ​യ​ങ്ക് അ​ഗ​ര്‍വാ​ളും കെ ​എ​ല്‍ രാ​ഹു​ലും ചേ​ര്‍ന്ന് പ​ഞ്ചാ​ബി​ന് സ​മ്മാ​നി​ച്ച റെ​ക്കോ​ഡ് തു​ട​ക്ക​ത്തി​ന്‍റെ തി​ള​ക്ക​മെ​ല്ലാം സ​ഞ്ജു സാം​സ​ണി​ന്‍റെ​യും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ​യും രാ​ഹു​ല്‍ തെ​വാ​ത്തി​യു​ടെ​യും പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ല്‍ നി​ഷ്പ്ര​ഭ​മാ​യി​പ്പോ​യി. പ്രീ​മി​യ​ര്‍ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റ​ണ്‍ചേ​സെ​ന്ന റെ​ക്കോ​ഡ് രാ​ജ​സ്ഥാ​ന്‍ സ്വ​ന്ത​മാ​ക്കി. ഐ​പി​എ​ല്ലി​ലെ മി​ക​ച്ച റ​ണ്‍ചേ​സു​ക​ള്‍ ഇ​താ.  

215, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്

2008ലെ ​പ്ര​ഥ​മ ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ഡെ​ക്കാ​ന്‍ ചാ​ര്‍ജേ​ഴ്സി​നെ​തി​രേ 215 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന് നേ​ടി​യ​താ​ണ് ഐ​പി​എ​ല്ലി​ലെ നി​ല​വി​ലെ ഉ​യ​ര്‍ന്ന ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​ര​മാ​യ റ​ണ്‍ചേ​സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ക്കാ​ന്‍ ചാ​ര്‍ജേ​ഴ്സ് നി​ശ്ചി​ത ഓ​വ​റി​ല്‍ 5 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 214 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ആ​ന്‍ഡ്രൂ സൈ​മ​ണ്‍സ് 53 പ​ന്തി​ല്‍ 117 റ​ണ്‍സു​മാ​യി തി​ള​ങ്ങി​യ​താ​ണ് ഡെ​ക്കാ​ന് കൂ​റ്റ​ന്‍ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. രോ​ഹി​ത് ശ​ര്‍മ​യും (30 പ​ന്തി​ല്‍ 36) ത​ര​ക്കേ​ടി​ല്ലാ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍ ഗ്രെ​യിം സ്മി​ത്ത് (71),യൂ​സ​ഫ് പ​ഠാ​ന്‍ (61),മു​ഹ​മ്മ​ദ് കൈ​ഫ് (34),ഷെ​യ്ന്‍ വോ​ണ്‍ (22) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ് ക​രു​ത്തി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 

214, ഡ​ല്‍ഹി ഡ​യ​ര്‍ഡെ​വി​ള്‍സ് 

2017 സീ​സ​ണി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​ന്‍റെ 208 റ​ണ്‍സി​നെ ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് 17.3 ഓ​വ​റി​ല്‍ വെ​റും മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി മ​റി​ക​ട​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് സു​രേ​ഷ് റെ​യ്ന (77), ദി​നേ​ഷ് കാ​ര്‍ത്തി​ക് (65) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ് മി​ക​വി​ലാ​ണ് 208 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്ത​ത്. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഡ​ല്‍ഹി​ക്കു​വേ​ണ്ടി റി​ഷ​ഭ് പ​ന്ത് (97), സ​ഞ്ജു സാം​സ​ണ്‍ (61) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ് ക​രു​ത്തി​ല്‍ 17.3 ഓ​വ​റി​ല്‍ 214 റ​ണ്‍സാ​ണ് ഡ​ല്‍ഹി അ​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട് ഓ​വ​റി​ല​ധി​കം ഓ​വ​റു​ക​ള്‍ ബാ​ക്കി​നി​ര്‍ത്തി 200ന് ​മു​ക​ളി​ല്‍ റ​ണ്‍സ് ഐ​പി​എ​ല്ലി​ല്‍ പി​ന്തു​ട​ര്‍ന്ന് ജ​യി​ച്ച​ത് ഈ ​മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ്. 

211, കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ്

2014 സീ​സ​ണി​ല്‍ സ​ണ്‍റൈ​സേ​ഴ്സി​ന്‍റെ 206 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് 18.4 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ നേ​ടി​യ​ത് 211 റ​ണ്‍സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​നു​വേ​ണ്ടി ന​മാ​ന്‍ ഓ​ജ (79), ശി​ഖ​ര്‍ ധ​വാ​ന്‍ (45), ഡേ​വി​ഡ് വാ​ര്‍ണ​ര്‍ (44) എ​ന്നി​വ​ര്‍ തി​ള​ങ്ങി​യ​പ്പോ​ള്‍ മ​റു​പ​ടി​ക്കി​റ​ങ്ങി​യ പ​ഞ്ചാ​ബി​നു​വേ​ണ്ടി വൃ​ദ്ധി​മാ​ന്‍ സാ​ഹ (54), മ​നാ​ന്‍ വോ​റ (47), ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ (43), ജോ​ര്‍ജ് ബെ​യ്‌ലി (35) എ​ന്നി​വ​രാ​ണ് തി​ള​ങ്ങി​യ​ത്. 

207- ​സി​എ​സ്‌​കെ 

വി​രാ​ട് കോ​ഹ്‌ലി​യു​ടെ ആ​ര്‍സി​ബി​ക്കെ​തി​രേ എം ​എ​സ് ധോ​ണി​യു​ടെ സി​എ​സ്‌​കെ 205 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന് മ​റി​ക​ട​ന്ന​താ​ണ് ഈ ​റെ​ക്കോ​ഡി​ല്‍ നാ​ലാം സ്ഥാ​ന​ത്ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍സി​ബി 8 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 205 റ​ണ്‍സെ​ടു​ത്തു.​എ​ബി ഡി​വി​ല്ലി​യേ​ഴ്സ് (68), ക്വി​ന്‍റ​ന്‍ ഡീ​കോ​ക്ക് (53), മ​ന്ദീ​പ് സി​ങ് (32) എ​ന്നി​വ​രാ​ണ് ആ​ര്‍സി​ബി​ക്കു​വേ​ണ്ടി തി​ള​ങ്ങി​യ​ത്. മ​റു​പ​ടി​ക്കി​റ​ങ്ങി​യ സി​എ​സ്‌​കെ​യ്ക്കു​വേ​ണ്ടി അ​മ്പാ​ട്ടി റാ​യി​ഡു​വും (82) എം ​എ​സ് ധോ​ണി​യും (70*) ക​ത്തി​ക്ക​യ​റി​യ​തോ​ടെ 19.4 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 207 റ​ണ്‍സു​മാ​യി സി​എ​സ്‌​കെ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top