24
October 2020 - 12:18 pm IST

Download Our Mobile App

Mollywood

rhea

റിയയും ഷോവിക്കും മയക്കുമരുന്നു സംഘത്തിലെ സജീവ അംഗങ്ങൾ: എൻസിബി

Published:29 September 2020

സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ഇവരുടെ ജാമ്യാപേക്ഷയെ ബോംബെ ഹൈക്കോടതിയിൽ എതിർക്കുകയായിരുന്നു എൻസിബി. സമൂഹത്തിന്‍റെ ഉയർന്ന തട്ടിലുള്ളവർക്കും വിതരണക്കാർക്കും മയക്കുമരുന്നു നൽകുന്ന സിൻഡിക്കെറ്റിലെ സജീവ അംഗങ്ങളാണ് ഇരുവരുമെന്ന് എന്‍സിബി സത്യവാങ്മൂലത്തിൽ പറഞ്ഞു. 

മുംബൈ: നടി റിയ ചക്രവർത്തിയും സഹോദരൻ ഷോവിക് ചക്രവർത്തിയും മയക്കുമരുന്നു സംഘത്തിലെ സജീവ അംഗങ്ങളെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). സുശാന്ത് സിങ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ഇവരുടെ ജാമ്യാപേക്ഷയെ ബോംബെ ഹൈക്കോടതിയിൽ എതിർക്കുകയായിരുന്നു എൻസിബി. സമൂഹത്തിന്‍റെ ഉയർന്ന തട്ടിലുള്ളവർക്കും വിതരണക്കാർക്കും മയക്കുമരുന്നു നൽകുന്ന സിൻഡിക്കെറ്റിലെ സജീവ അംഗങ്ങളാണ് ഇരുവരുമെന്ന് എന്‍സിബി സത്യവാങ്മൂലത്തിൽ പറഞ്ഞു. 

മയക്കുമരുന്ന് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നുണ്ട് ഇരുവരും. അതുകൊണ്ടാണ് സെക്ഷൻ 27 എ പ്രകാരം കടുത്ത വകുപ്പുകൾ ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 27 എ അനുസരിച്ച് 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്നതാണു കുറ്റങ്ങൾ.

ജാമ്യത്തിനു വിലക്കുമുണ്ട്. തങ്ങൾക്കെതിരേ ഈ വകുപ്പു ചുമത്തിയതിനെ നേരത്തേ റിയയും ഷോവിക്കും കോടതിയിൽ എതിർത്തിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇവർക്കു ജാമ്യം നൽകുന്നത് തെളിവു നശിപ്പിക്കാൻ കാരണമാകുമെന്നും എൻസിബി കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. 

മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നതിനുള്ള എല്ലാ സഹായവും റിയയും സഹോദരനും ചെയ്യാറുണ്ട്. ക്രെഡിറ്റ് കാർഡുകൾ വഴിയും പണമായും പെയ്മെന്‍റ് നടത്താനും സഹായിക്കാറുണ്ട്. റിയ മയക്കുമരുന്നു കടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി ആവശ്യത്തിനു തെളിവുകളുണ്ട്- എൻസിബി പറയുന്നു.


വാർത്തകൾ

Sign up for Newsletter



top