24
October 2020 - 12:25 pm IST

Download Our Mobile App

National

mosquito

മറ്റൊരു ചൈനാ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍

Published:29 September 2020

ഇന്ത്യയില്‍ സമാന ഇനം ക്യൂലക്‌സ് കൊതുകുകളില്‍ ഈ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിദഗ്ധര്‍ അഭിപ്രായപെടുന്നുണ്ട്.

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ക്യാറ്റ് ക്യൂ (സിക്യുവി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു വൈറസ് ഇന്ത്യയില്‍ വന്‍തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച്‌ പഠനം ഐസിഎംആര്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി.ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സിക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍, ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ഇന്ത്യയില്‍ ഈ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനുഷ്യസെറം സാംപിളുകളിലെ ആന്റി ബോഡിയുടെ സാന്നിധ്യവും കൊതുകുകളിലെ സിക്യുവിയും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ സമാന ഇനം ക്യൂലക്‌സ് കൊതുകുകളില്‍ ഈ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിദഗ്ധര്‍ അഭിപ്രായപെടുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top