24
October 2020 - 11:56 am IST

Download Our Mobile App

Kerala

cm

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം :സമരങ്ങളിൽ നിയന്ത്രണം അനിവാര്യമെന്ന് മുഖ്യമന്ത്രി 

Published:29 September 2020

ഇന്ന് നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയെ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം :സംസ്ഥാത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലും ഉണ്ടാകണം.

സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇവയെല്ലാം ആരോഗ്യ പരിപാലന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമാകണം. ഇന്ന് നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയെ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top