25
October 2020 - 4:19 pm IST

Download Our Mobile App

Updates

Eloor

ഹി​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് അ​ട​ച്ചു​പൂ​ട്ടാം: നീ​തി ആ​യോ​ഗ്

Published:29 September 2020

ക​മ്പ​നി​യു​ടെ നി​ല​വി​ലെ സ്ഥി​തി​യി​ൽ വി​റ്റ​ഴി​ക്ക​ൽ എ​ളു​പ്പ​മ​ല്ലെ​ന്നും ക​മ്പ​നി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള നീ​ക്കം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് കേ​ന്ദ്ര ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് വ​കു​പ്പി​ന് ന​ൽ​കി​യ നി​ർ​ദേ​ശം.

ഏ​ലൂ​ർ: കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​നം ഹി​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​തി ആ​യോ​ഗ് നി​ർ​ദേ​ശി​ച്ചു. ക​മ്പ​നി​യു​ടെ നി​ല​വി​ലെ സ്ഥി​തി​യി​ൽ വി​റ്റ​ഴി​ക്ക​ൽ എ​ളു​പ്പ​മ​ല്ലെ​ന്നും ക​മ്പ​നി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള നീ​ക്കം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് കേ​ന്ദ്ര ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് വ​കു​പ്പി​ന് ന​ൽ​കി​യ നി​ർ​ദേ​ശം.

നേ​ര​ത്തെ തു​ട​ർ​ച്ച​യാ​യി ന​ഷ്ട​ത്തി​ലാ​യ ഏ​ലൂ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ഉ​ന്ന​ത​ത​ല മാ​നെ​ജ്മെ​ന്‍റ് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മും​ബൈ​യി​ലെ ര​സാ​യ​ണി, പ​ഞ്ചാ​ബി​ലെ ഭ​ട്ടി​ൻ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് നീ​തി ആ​യോ​ഗ് നി​ർ​ദേ​ശി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ക​മ്പ​നി​ക്ക് ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ഓ​ഫി​സും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​ർ​ക്ക​റ്റി​ങ് ഡി​വി​ഷ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.  നി​ല​വി​ൽ 1800 ജീ​വ​ന​ക്കാ​രാ​ണ് മൂ​ന്ന് യൂ​ണി​റ്റു​ക​ളി​ലു​മാ​യു​ള്ള​ത്.

കേ​ര​ള​ത്തി​ലെ പ്ര​ഥ​മ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ​മാ​ണ് ഏ​ലൂ​ർ ഉ​ദ്യോ​ഗ് മ​ണ്ഡ​ലി​ലെ ഹി​ന്ദു​സ്ഥാ​ൻ ഇ​ൻ​സെ​ക്റ്റി​സൈ​ഡ്സ് (എ​ച്ച്ഐ​എ​ൽ) ക​മ്പ​നി. വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹി​ൽ (ഇ​ന്ത്യ) ലി​മി​റ്റ​ഡ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. ഇ​വി​ടെ നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം കൊ​ടു​ക്കു​ന്നി​ല്ല. ശ​മ്പ​ള​ത്തി​ൽ നി​ന്നും പി​ടി​ക്കു​ന്ന പി​എ​ഫ് വി​ഹി​തം ഫ​ണ്ടി​ലേ​ക്ക് അ​ട​ച്ചി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ പി​എ​ഫ് വി​ഹി​തം കു​ടി​ശി​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ പ്ര​ഥ​മ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യം, ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​ലേ​റി​യ വ്യാ​പ​ന​ത്തെ ത​ട​യാ​ൻ ഡി​ഡി​ടി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യാ​ണ് സ്ഥാ​പി​ച്ച​ത്. ഡി​ഡി​ടി കൂ​ടാ​തെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ, ബെ​ൻ​സീ​ൻ ഹെ​ക്സോ ക്ലോ​റൈ​ഡ് (ബി​എ​ച്ച്സി) എ​ന്നി​വ​യും ഉ​ദ്പാ​ദി​പ്പി​ച്ചു. ബെ​ൻ​സീ​നി​ലും ക്ലോ​റി​നി​ലും അ​ധി​ഷ്ഠി​ത​മാ​യ കീ​ട​നാ​ശി​നി​ക​ൾ 1996ൽ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന നി​രോ​ധി​ച്ചു. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന്  2011ൽ  ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഉ​ത്പാ​ദ​ന​വും അ​വ​സാ​നി​പ്പി​ച്ചു. 2018ൽ ​ഡി​ഡി​ടി ഉ​ത്പാ​ദ​ന​വും നി​ർ​ത്തി. തു​ട​ർ​ന്ന് വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് കൂ​ടു​ത​ൽ ന​ഷ്ട​മു​ണ്ടാ​ക്കി. നാ​മ​മാ​ത്ര​മാ​യി മാം​ഗോ​സെ​ബ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

മൂ​ല​ധ​ന​വും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ആ​വ​ശ്യ​സ​മ​യ​ത്ത് എ​ത്തി​ക്കാ​തെ കേ​ന്ദ്ര ഓ​ഫി​സ് ക​മ്പ​നി​യെ സ​മ്മ​ർ​ദ​ത്തി​ൽ നി​ർ​ത്തി​യ​താ​ണ് വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് ക​മ്പ​നി​യെ ത​ള്ളി​വി​ട്ട​തെ​ന്ന് എ​ച്ച്ഐ​എ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ലി പ​റ​ഞ്ഞു.

സേ​വ് എ​ച്ച്ഐ​എ​ൽ ഫോ​റം ചെ​റു​ക്കും  
ഏ​ലൂ​ർ: നീ​തി ആ​യോ​ഗ് നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​ക​രു​തെ​ന്നും ക​മ്പ​നി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സേ​വ് എ​ച്ച്ഐ​എ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ഏ​ലൂ​ർ ഹി​ൽ (ഇ​ന്ത്യ) യൂ​ണി​റ്റി​നെ നി​ല​നി​ർ​ത്ത​ണം. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര രാ​സ​വ​ളം മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ സ​മീ​പി​ക്കും. സേ​വ് എ​ച്ച്ഐ​എ​ൽ​ഫോ​റം ഒ​ക്റ്റോ​ബ​ർ ആ​റി​ന് ഏ​ലൂ​ർ എ​സ്‌​സി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ വി​പു​ല​മാ​യ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ യോ​ഗം ന​ട​ത്തും. യോ​ഗ​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​എ​ൻ. ഗോ​പി​നാ​ഥ്, കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, സി.​ജി. രാ​ജ​ഗോ​പാ​ൽ, കെ.​കെ. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top