24
October 2020 - 12:29 pm IST

Download Our Mobile App

Kerala

thiruvanchoor

സി.എഫ് തോമസ് പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published:29 September 2020

ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം പാവപ്പെട്ടവരുടെ സ്‌നേഹിതനായാണ് പ്രവര്‍ത്തിച്ചതെന്നും രാഷ്ട്രീയ എതിരാളികളോടുപോലും സൗമ്യമായി പെരുമാറിയിരുന്ന സി.എഫ് തോമസ് ജാതി, മത, രാഷ്ട്രീയത്തിനു അതീതനെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു

കോട്ടയം:  സംശുദ്ധ രാഷ്ട്രീയത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്ന സിഎഫ് തോമസ് എം.എല്‍.എ പൊതു പ്രവര്‍ത്തകര്‍ക്കു മാതൃകയാണെന്ന്  തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍ എം.എല്‍.എ. ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം പാവപ്പെട്ടവരുടെ സ്‌നേഹിതനായാണ് പ്രവര്‍ത്തിച്ചതെന്നും രാഷ്ട്രീയ എതിരാളികളോടുപോലും സൗമ്യമായി പെരുമാറിയിരുന്ന സി.എഫ് തോമസ് ജാതി, മത, രാഷ്ട്രീയത്തിനു അതീതനെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കൃതിഫൗണ്ടേഷന്‍ റസിഡന്റ് അസോസിയേഷന്‍ ജില്ലാ അപ്പക്‌സ് കമ്മറ്റി, പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തില്‍ നടത്തിയ സി.എഫ് തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. 

എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണപ്രഭാഷണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന നടത്തി.  അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാനും സി.എഫ് തോമസിന്റെ സഹോദരനുമായ സാജന്‍ ഫ്രാന്‍സീസ്, കേരള കോണ്‍ഗ്രസ്  (എം) ജില്ലാ പ്രസിഡന്റ്  സജി മഞ്ഞക്കടമ്പന്‍, സംസ്‌കൃതി ഫൗണ്ടേഷന്‍  പ്രസിഡന്റ് അഡ്വ. ടി.വി സോണി, ജനാധിപത്യകേരളകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍  സെക്രട്ടറി അജിതാ സാബു, കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാസെക്രട്ടറി എ.കെ.എന്‍ പണിക്കര്‍, ശ്രീവിദ്യാധിരാജാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഡോ.റോസമ്മ മാത്യു, റസിഡന്‍സ് അസോസിയേഷന്‍ ജില്ലാ അപ്പക്‌സ് കമ്മറ്റിഭാരവാഹികളായ പ്രഭാകരന്‍പിള്ള വെള്ളാറ്റില്‍, ജോസ് പ്രകാശ് അമലഗിരി, ലയണ്‍സ്‌ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വാളംപറമ്പില്‍, സാബുകുര്യന്‍ പീടിയേക്കല്‍, വനിതാസംസ്‌കൃതിഭാരവാഹികളായ ദീപാ ജോസ്, റോസ് ജോസ് നെടിയകാല,  പ്രൊഫ. ഷാജി ജോസഫ്, ഡോ.വിവി മാത്യു, കുര്യന്‍ പി കുര്യന്‍, എ.ആര്‍ രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾ

Sign up for Newsletter



top