24
October 2020 - 12:24 pm IST

Download Our Mobile App

National

babri-masjid

ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി ഇന്ന്

Published:30 September 2020

ലഖ്നൗ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവാണ് രാജ്യം ഉറ്റുനോക്കുന്ന കേസിൽ വിധി പറയുക. ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ.

ലഖ്നൗ: ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി പറയും. ലഖ്നൗ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവാണ് രാജ്യം ഉറ്റുനോക്കുന്ന കേസിൽ വിധി പറയുക. ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ. 1992 ഡിസംബർ 6 ലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവമുണ്ടായത്. 28 വർഷത്തിന് ശേഷമാണ് മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നത്.

എകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്ല്യാൺ സിംഗ് ഉൾപ്പടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കൊവിഡ് ചികിത്സയിലാണ്.

അതിനിടെ വധശിക്ഷയെ നേരിടാനും തയാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ദേശീയ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് ഉമാഭാരതിയുടെ കടുത്ത നിലപാടിന് പിന്നിലെന്ന സൂചനയും ഉണ്ട്.


വാർത്തകൾ

Sign up for Newsletter



top