30
October 2020 - 7:13 am IST

Download Our Mobile App

Flash News
Archives

World

trump

നികുതി രഹസ്യം എന്നു പറയും; വെളിപ്പെടുത്താതെ ട്രംപ്

Published:30 September 2020

നികുതി കോഡിന്‍റെ ആനുകൂല്യം മുതലെടുക്കുന്ന ട്രംപ് ഒരു സ്കൂൾ അധ്യാപകൻ നൽകുന്ന നികുതി പോലും നൽകുന്നില്ലെന്ന് ഉടൻ ജോ ബൈഡന്‍റെ പ്രതികരണം. ഉടൻ വന്നു ട്രംപിന്‍റെ മറുപടി: ""എല്ലാ ബിസിനസ് പ്രമുഖരും ഇതു ചെയ്യുന്നതാണ്. അല്ലെങ്കിൽ അവർ മണ്ടന്മാരായിരിക്കും''. 

വാഷിങ്ടൺ: തന്‍റെ ആദായ നികുതി റിട്ടേണുകൾ പരസ്യമാക്കുമെന്ന വാഗ്ദാനം എന്നു നിറവേറ്റുമെന്നു വ്യക്തമായി പറയാതെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നികുതി കോഡിന്‍റെ ആനുകൂല്യം മുതലെടുക്കുന്ന ട്രംപ് ഒരു സ്കൂൾ അധ്യാപകൻ നൽകുന്ന നികുതി പോലും നൽകുന്നില്ലെന്ന് ഉടൻ ജോ ബൈഡന്‍റെ പ്രതികരണം. ഉടൻ വന്നു ട്രംപിന്‍റെ മറുപടി: ""എല്ലാ ബിസിനസ് പ്രമുഖരും ഇതു ചെയ്യുന്നതാണ്. അല്ലെങ്കിൽ അവർ മണ്ടന്മാരായിരിക്കും''. 

നവംബറിലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികൾ തമ്മിലുള്ള ആദ്യ സംവാദത്തിലാണ് ഈ ഏറ്റുമുട്ടൽ. സംവാദത്തിനു മണിക്കൂറുകൾ മുൻപാണ് ട്രംപ് വലിയ തോതിൽ നികുതി വെട്ടിക്കുന്നുവെന്നു കാണിച്ച് ന്യൂയോർക്ക് ടൈംസ് വിശദമായ വാർത്ത പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ പത്തു വർഷവും ട്രംപ് ആദായ നികുതിയേ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് നികുതി നൽകിയതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തന്‍റെ കമ്പനികൾ ലാഭത്തെക്കാൾ കൂടുതൽ നഷ്ടമുണ്ടാക്കുന്നുവെന്നു കാണിച്ചാണ് നികുതിയിൽ നിന്ന് ട്രംപ് ഒഴിവായിരുന്നതെന്നാണു റിപ്പോർട്ട് ആരോപിക്കുന്നത്. ‍

യുഎസ് പ്രസിഡന്‍റുമാർ നിയമപരമായി സാമ്പത്തിക ഇടപാടുകൾ പരസ്യമാക്കേണ്ടതില്ലെങ്കിലും റിച്ചാർഡ് നിക്സൺ മുതൽ എല്ലാവരും അതു ചെയ്തിട്ടുണ്ട്. ആധുനിക കാലത്ത് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാത്ത ഏക പ്രസിഡന്‍റാണ് ട്രംപ്. ഓഡിറ്റിലിരിക്കുന്ന ടാക്സ് റിട്ടേണുകൾ അതു കഴിയുമ്പോൾ പരസ്യമാക്കുമെന്ന് ഈ റിപ്പോർട്ടിനു മറുപടിയായി ട്രംപ് പറഞ്ഞിരുന്നു. അത് എന്നാവുമെന്ന മോഡറേറ്റർ ക്രിസ് വാലസിന്‍റെ ചോദ്യത്തിന് "നിങ്ങൾക്കതു കാണാനാവും' എന്നു മാത്രമായിരുന്നു ട്രംപിന്‍റെ മറുപടി. അതു കേട്ട ഉടൻ ബൈഡൻ ആക്രമണത്തിനു തയാറാവുകയും ചെയ്തു.

സുപ്രീം കോടതിയിലെ ഒഴിവുള്ള സ്ഥാനത്തേക്ക് ജഡ്ജിയായി അമി കോണി ബാരറ്റിനെ താൻ നോമിനേറ്റ് ചെയ്യുന്നതിനെ ട്രംപ് ന്യായീകരിച്ചു. ജഡ്ജി റൂത്ത് ബാഡർ ജിൻസ്ബർഗ് അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവാണ് ട്രംപ് നികത്തുന്നത്. പുതിയ ജഡ്ജിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നാൽ, പുതിയ പ്രസിഡന്‍റ് വന്നശേഷമേ പുതിയ ജഡ്ജിയെ നോമിനേറ്റ് ചെയ്യാവൂ എന്നായിരുന്നു ബൈഡന്‍റെ വാദം. 

ഒരു തെരഞ്ഞെടുപ്പിന്‍റെ മധ്യത്തിലാണ് അമെരിക്ക ഇപ്പോൾ. ഇലക്ഷൻ തുടങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ ഇപ്പോഴത്തെ പ്രസിഡന്‍റിന്‍റെ നോമിനിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നത് ഉചിതമല്ല- ഡെമൊക്രറ്റിക് സ്ഥാനാർഥിയായ ബൈഡൻ വാദിച്ചു. ഫോക്സ് ന്യൂസ് ആങ്കർ കൂടിയായ ക്രിസ് വാലസ് സംവാദം തുടങ്ങിയതു തന്നെ ജഡ്ജി ബാരറ്റിന്‍റെ സുപ്രീം കോടതി നിയമനം സംബന്ധിച്ച ചോദ്യത്തോടെയായിരുന്നു. നാലു വർഷത്തേക്കാണു താൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും കാലാവധി കഴിയാത്ത തനിക്ക് ജഡ്ജിയെ നോമിനേറ്റ് ചെയ്യാനാവുമെന്നും ട്രംപ് വാദിച്ചു. എന്നാൽ, ഇലക്ഷൻ തുടങ്ങിയാൽ പിന്നീട് ജനങ്ങളുടെ വിധിയറിയാൻ കാത്തിരിക്കണമെന്നായിരുന്നു എതിരാളി ബൈഡന്‍റെ നിലപാട്. ഒഹിയോയിലെ ക്ലീവ് ലാൻഡിലായിരുന്നു ആദ്യ സംവാദം.


വാർത്തകൾ

Sign up for Newsletter



top