30
October 2020 - 7:35 am IST

Download Our Mobile App

Flash News
Archives

Football

liverpool-arsenal-english-premier-league-match-review

ഗ​ണ്ണേ​ഴ്‌​സി​നെ ത​ക​ര്‍ത്ത് ലി​വ​ര്‍പൂ​ള്‍

Published:30 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ആ​ഴ്സ​ണ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍. 3-1നാ​ണ് ലി​വ​ര്‍പൂ​ളി​ന്‍റെ ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഗ​ണ്ണേ​ഴ്സി​നെ ലി​വ​ര്‍പൂ​ള്‍ ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു.

ലി​വ​ര്‍പൂ​ള്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ആ​ഴ്സ​ണ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍. 3-1നാ​ണ് ലി​വ​ര്‍പൂ​ളി​ന്‍റെ ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഗ​ണ്ണേ​ഴ്സി​നെ ലി​വ​ര്‍പൂ​ള്‍ ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു. റോ​ബ​ര്‍ട്ടോ ഫി​ര്‍മി​നോ, സാ​ദി​യോ മാ​നെ, മു​ഹ​മ്മ​ദ് സ​ലാ​ഹ് എ​ന്നി​വ​രെ മു​ന്നി​ല്‍ നി​ര്‍ത്തി 4-3-3 ഫോ​ര്‍മേ​ഷ​നി​ല്‍ യ​ര്‍ഗ​ന്‍ ക്ലോ​പ് ലി​വ​ര്‍പൂ​ളി​നെ ക​ള​ത്തി​ലി​റ​ക്കി​യ​പ്പോ​ള്‍ 3-4-3 ഫോ​ര്‍മേ​ഷ​നി​ലാ​ണ് ആ​ഴ്സ​ണ​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 25ാം മി​നിട്ടി​ല്‍ വ​ല​കു​ലു​ക്കി ക​ളി​യി​ല്‍ ആ​ദ്യം ലീ​ഡെ​ടു​ത്ത് ആ​ഴ്സ​ണ​ല്‍ ആ​തി​ഥേ​യ​രെ ഞെ​ട്ടി​ച്ചു. അ​ല​ക്സാ​ണ്ട​ര്‍ ലാ​ക്ക​സാ​റ്റെ​യാ​ണ് ആ​ഴ്സ​ണ​ലി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. എ​ന്നാ​ല്‍ ഈ ​ലീ​ഡി​ന് മൂ​ന്ന് മി​നു​ട്ട് മാ​ത്ര​മാ​യി​രു​ന്നു ആ​യു​സ്. 28ാം മി​നു​ട്ടി​ല്‍ സാ​ദി​യോ മാ​നെ പ​ന്ത് ഗ​ണ്ണേ​ഴ്സ് പോ​സ്റ്റി​ലെ​ത്തി​ച്ചു. 34ാം മി​നു​ട്ടി​ല്‍ ട്ര​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ അ​ര്‍ണോ​ള്‍ഡി​ന്‍റെ പാ​സി​ല്‍ ആ​ന്‍ഡ്രേ റോ​ബ​ര്‍ട്ട്സ​ണ്‍ ലി​വ​ര്‍പൂ​ളി​ന്‍റെ ലീ​ഡു​യ​ര്‍ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ അ​ല്‍പ്പം കൂ​ടി മ​ത്സ​രം ക​ടു​ത്തു .പ​ക​ര​ക്കാ​രെ ഇ​റ​ക്കി ഇ​രു ടീ​മും ക​ളി മു​റു​ക്കി. 
   
ഒ​ടു​വി​ല്‍ 80ാം മി​നു​ട്ടി​ല്‍ യ​ര്‍ഗ​ന്‍ ക്ലോ​പ് ലി​വ​ര്‍പൂ​ളി​ല്‍ വ​രു​ത്തി​യ മാ​റ്റം ടീ​മി​ന് മൂ​ന്നാം ഗോ​ള്‍ സ​മ്മാ​നി​ച്ചു. സാ​ദി​യോ മാ​നെ​ക്ക് പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡീ​ഗോ ജോ​റ്റ​യാ​ണ് ലി​വ​ര്‍പൂ​ളി​ന് മൂ​ന്നാം ഗോ​ള്‍ സ​മ്മാ​നി​ച്ച​ത്. ക​ണ​ക്കു​ക​ളി​ല്‍ ആ​ഴ്സ​ണ​ലി​നെ​തി​രേ സ​ര്‍വാ​ധി​പ​ത്യ​മാ​ണ് ലി​വ​ര്‍പൂ​ളി​ന്.  66 ശ​ത​മാ​നം പ​ന്ത​ട​ക്കി​വെ​ച്ച ലി​വ​ര്‍പൂ​ള്‍ നാ​ലി​നെ​തി​രേ 21 ഗോ​ള്‍ ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. അ​വ​സാ​ന സീ​സ​ണി​ലെ കി​രീ​ടം ഇ​ത്ത​വ​ണ​യും നി​ല​നി​ര്‍ത്തു​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ലി​വ​ര്‍പൂ​ള്‍ ഇ​ത്ത​വ​ണ​യും പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ലി​വ​ര്‍പൂ​ള്‍ വി​ജ​യി​ച്ചു. 
   
ചെ​ല്‍സി​യും ലീ​ഡ്സു​മാ​ണ് ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ളി​ന് മു​ന്നി​ല്‍ വീ​ണ​ത്. നി​ല​വി​ല്‍ 9 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ര്‍പൂ​ള്‍. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച ലെ​സ്റ്റ​ര്‍ സി​റ്റി​യാ​ണ് ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ലി​വ​ര്‍പൂ​ളി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 
ആ​ഴ്സ​ണ​ലി​ന്‍റെ സീ​സ​ണി​ലെ ആ​ദ്യ തോ​ല്‍വി​യാ​ണി​ത്. വെ​സ്റ്റ് ഹാ​മി​നെ​യും ഫു​ല്‍ഹാ​മി​നെ​യും തോ​ല്‍പ്പി​ച്ചെ​ത്തി​യ ആ​ഴ്സ​ണ​ലി​ന് ലി​വ​ര്‍പൂ​ളി​ന് മു​ന്നി​ല്‍ അ​ടി​പ​ത​റി. ലെ​സ്റ്റ​ര്‍ സി​റ്റി​യോ​ട് വ​മ്പ​ന്‍ തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഇ​ത്ത​വ​ണ​ത്തെ തു​ട​ക്കം അ​ത്ര ഗം​ഭീ​ര​മാ​യി​രു​ന്നി​ല്ല. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ​ല്‍ പാ​ല​സി​നോ​ടും തോ​റ്റി​രു​ന്നു. ചെ​ല്‍സി മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ 1 മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ക​യും തോ​ല്‍ക്കു​ക​യും സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top