30
October 2020 - 8:08 am IST

Download Our Mobile App

Flash News
Archives

Europe

lufthansa

ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ലുഫ്താന്‍സ നിര്‍ത്തിവച്ചു

Published:30 September 2020

# ജോസ് കുമ്പിളുവേലില്‍

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക.

ബര്‍ലിന്‍: ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌റ്റോബര്‍ 20 വരെ നിര്‍ത്തിവച്ചു. ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ധാരണയില്‍ ഇനിയും വ്യക്തത വരാത്തതാണ് ലുഫ്താന്‍സ സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. ഒക്ടോബറിലേക്ക് തങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു എന്നാണ് ലുഫ്താന്‍സയുടെ വിശദീകരണം.

താത്കാലിക വ്യോമയാന കരാറിലെത്താനുള്ള ജര്‍മനിയുടെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ലുഫ്താന്‍സ അധികൃതര്‍ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top