24
October 2020 - 12:20 pm IST

Download Our Mobile App

Mollywood

bhama1

ചിലപ്പോൾ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്; ഭാമ

Published:30 September 2020

വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്‍റ് സെക്ഷൻ ഡിസേബിൾ ചെയ്യുകയും 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടി ഭാമയ്ക്കെതിരെ സൈബർ ആക്രമണം നടന്നിരുന്നു. സിനിമ മേഖലയിലുള്ളവരടക്കം നടിയുടെ കൂറുമാറ്റത്തെ വിമർശിക്കുകയുണ്ടായി. സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവിൽ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്‍റ് സെക്ഷൻ ഡിസേബിൾ ചെയ്യുകയും 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഭാമ. സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടൊയൊണ് വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്. യുദ്ധങ്ങൾ സൂക്ഷിച്ചുമാത്രം തെരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ് എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top