24
October 2020 - 12:31 pm IST

Download Our Mobile App

National

yechuri

ബാബറി മസ്ജിദ് കേസ് വിധിയിൽ അഭിപ്രായവുമായി സീതാറാം യെച്ചൂരി

Published:30 September 2020

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി :  നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . വിധി അപമാനകരംമാണെന്നും മസ്ജിദ് സ്വയം തകർന്ന് വീണതാണോയെന്നും സീതാറാം യെച്ചൂരി ചോദിച്ചു. മസ്ജിദ് തകർത്തത് കുറ്റകരമെന്ന് ഭരണഘടന ബഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ ഇന്നത് മാറ്റി പറയുകയാണുണ്ടായത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് ബാബറി മസ്ജിദ് കേസിൽ വിധി വന്നത്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾ

Sign up for Newsletter



top