24
October 2020 - 12:24 pm IST

Download Our Mobile App

Kerala

motor-employees-welfare-updates

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശികകളും പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുളള കാലാവധി നീട്ടി

Published:30 September 2020

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ കുടിശികകളും 9 ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുളള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടി.

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ കുടിശികകളും 9 ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിനുളള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടി. കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അസംഘടിത തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. 

കോവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് രണ്ടാഘട്ട കോവിഡ് 19 സൗജന്യ ധനസഹായമായ 1000 രൂപ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി  ഒക്‌ടോബര്‍ 31 വരെ നീട്ടി.  പുതുതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും ഒക്‌ടോബര്‍ 31വരെ ധനസഹായത്തിന് അപേക്ഷിക്കാം. ഫോണ്‍: 04862 220308


വാർത്തകൾ

Sign up for Newsletter



top