30
October 2020 - 7:45 am IST

Download Our Mobile App

Flash News
Archives

Updates

LIC

എ​ല്‍ഐ​സി ഓ​ഹ​രി വി​ല്‍പ​ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

Published:30 September 2020

രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഇ​ത്ത​രം വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന​പ്പു​റം സ​ര്‍ക്കാ​രി​നു മു​ന്നി​ല്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ളി​ല്ല എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ 25% ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി തേ​ടു​ന്നു. ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സ​ര്‍ക്കാ​ര്‍ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ള്‍ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ എ​ല്‍ഐ​സി​യു​ടെ ഓ​ഹ​രി വി​ല്‍പ്പ​ന​യ്ക്ക് നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​ണ്. അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് മോ​ദി സ​ര്‍ക്കാ​ര്‍ നീ​ക്കം ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ട്. 25% വി​ല്‍ക്കാ​ന്‍ അ​നു​മ​തി നേ​ടി​യാ​ലും ഘ​ട്ടം ഘ​ട്ട​മാ​യാ​വും ഓ​ഹ​രി വി​ല്‍പ്പ​ന എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.
   
രാ​ജ്യം നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഇ​ത്ത​രം വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ന​പ്പു​റം സ​ര്‍ക്കാ​രി​നു മു​ന്നി​ല്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ളി​ല്ല എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ല്‍ഐ​സി​യു​ടെ ഓ​ഹ​രി വി​ല്‍പ്പ​ന​യി​ലൂ​ടെ നി​ക്ഷേ​പ​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ത​ന്നെ ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ പ​ത്ത് അ​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി 15 ശ​ത​മാ​നം ഓ​ഹ​രി വി​റ്റ​ഴി​ച്ചാ​ല്‍ ത​ന്നെ ആ​വ​ശ്യ​ത്തി​നു വി​ഭ​വ​സ​മാ​ഹ​ര​ണം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് അ​ന്നു വി​ല​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കൊ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി കൂ​ടി​യാ​യ​പ്പോ​ള്‍ കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​മാ​യി വ​രു​ന്ന​തോ​ടെ​യാ​ണ് 25 % ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ വി​ല്‍ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​ത് എ​ന്നു വേ​ണം ക​രു​താ​ന്‍.


വാർത്തകൾ

Sign up for Newsletter



top