30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Football

carabao-cup-tottenham-in-quarter

ടോട്ടനം ക്വാർട്ടറിൽ

Published:01 October 2020

കാ​ര​ബാ​വോ ക​പ്പി​ലെ ആ​വേ​ശ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ചെ​ല്‍സി​യെ ഷൂ​ട്ടൗ​ട്ടി​ല്‍ ത​ക​ര്‍ത്ത് ടോ​ട്ട​നം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. 
നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും ഓ​രോ ഗോ​ള്‍വീ​തം നേ​ടി​യ സ​മ​നി​ല പ​ങ്കി​ട്ട​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.

ല​ണ്ട​ന്‍: കാ​ര​ബാ​വോ ക​പ്പി​ലെ ആ​വേ​ശ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ചെ​ല്‍സി​യെ ഷൂ​ട്ടൗ​ട്ടി​ല്‍ ത​ക​ര്‍ത്ത് ടോ​ട്ട​നം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും ഓ​രോ ഗോ​ള്‍വീ​തം നേ​ടി​യ സ​മ​നി​ല പ​ങ്കി​ട്ട​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. ചെ​ല്‍സി​യു​ടെ മാ​സ​ന്‍ മൗ​ണ്ടി​ന് ല​ക്ഷ്യം പി​ഴ​ച്ച​തോ​ടെ ഷൂ​ട്ടൗ​ട്ടി​ല്‍ 5-4ന്‍റെ ​ജ​യം ജോ​സ് മൗ​റീ​ഞ്ഞോ​യും ശി​ഷ്യ​ന്മാ​രും സ്വ​ന്ത​മാ​ക്കി. ക​രു​ത്ത​ന്‍മാ​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ഒ​ലി​വ​ര്‍ ജി​റൗ​ഡി​നെ മു​ന്‍നി​ര​യി​ല്‍ നി​ര്‍ത്തി 4-2-3-1 ഫോ​ര്‍മേ​ഷ​നി​ല്‍ ചെ​ല്‍സി ത​ന്ത്രം മെ​ന​ഞ്ഞ​പ്പോ​ള്‍ 3-5-2 എ​ന്ന പ​തി​വി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഫോ​ര്‍മേ​ഷ​നാ​ണ് ടോ​ട്ട​നം സ്വീ​ക​രി​ച്ച​ത്. 
   
തു​ല്യ​ശ​ക്തി​ക​ളാ​യ​ത് മ​ത്സ​ര​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണാ​ന്‍ സാ​ധി​ച്ചു. എ​ന്നാ​ല്‍ 19ാം മി​നു​ട്ടി​ല്‍ ടോ​ട്ട​ന​ത്തി​ന്‍റെ ച​ങ്കി​ല്‍ ചെ​ല്‍സി​യു​ടെ ആ​ദ്യ വെ​ടി പൊ​ട്ടി. ബോ​ക്‌​സി​ലേ​ക്ക് ല​ഭി​ച്ച പ​ന്തി​നെ വ​ല​യു​ടെ വ​ല​ത് വ​ശ​ത്തേ​ക്ക് തി​മോ വെ​ര്‍ണ​ര്‍ മ​നോ​ഹ​ര​മാ​യി എ​ത്തി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ പി​ന്നീ​ട് കാ​ര്യ​മാ​യൊ​ന്നും ന​ട​ന്നി​ല്ല. ടോ​ട്ട​ന​ത്തി​ന്‍റെ തി​രി​ച്ച​ടി ശ്ര​മ​ങ്ങ​ളും ആ​ദ്യ പ​കു​തി​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. 
   
ര​ണ്ടാം പ​കു​തി​യി​ല്‍ ഹാ​രി​കെ​യ്ന്‍ അ​ട​ക്കം പി​ന്‍വ​ലി​ച്ച് മൗ​റീ​ഞ്ഞോ ത​ന്ത്രം മെ​ന​ഞ്ഞു. 83ാം മി​നു​ട്ടി​ല്‍ ടോ​ട്ട​ന​ത്തി​ന്‍റെ ആ​ശ്വാ​സം ന​ല്‍കി എ​റി​ക് ലെ​മീ​ല സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. നീ​ട്ടി​ക്കി​ട്ടി​യ മ​നോ​ഹ​ര​മാ​യ പാ​സി​നെ എ​റി​ക് പോ​സ്റ്റി​ന്‍റെ വ​ല​ത് മൂ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ച​ത സ​മ​യ​ത്തി​ന് ശേ​ഷം സ​മ​നി​ല തു​ട​ര്‍ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്. പ​ന്ത​ട​ക്ക​ത്തി​ല്‍ 63 ശ​ത​മാ​നം സ​മ​യ​ത്തും മു​ന്നി​ട്ട് നി​ന്ന​ത് ചെ​ല്‍സി ആ​യി​രു​ന്നു​വെ​ങ്കി​ലും 7നെ​തി​രേ 11 ഗോ​ള്‍ശ്ര​മ​വു​മാ​യി ആ​ക്ര​മ​ണ​ത്തി​ല്‍ ടോ​ട്ട​നം മി​ക​വ് കാ​ട്ടി. 
   
ടോ​ട്ട​ന​ത്തി​നു​വേ​ണ്ടി എ​റി​ക് ഡെ​യ​ര്‍,എ​റി​ക് ല​മീ​ല,പെ​റി എ​മി​ലി ഹോ​ജ്‌​ബെ​ജ​ര്‍ഗ്,ലൂ​ക്കാ​സ്,ഹാ​രി കെ​യ്ന്‍ എ​ന്നി​വ​ര്‍ വ​ല​കു​ലു​ക്കി. മ​റു​വ​ശ​ത്ത് ചെ​ല്‍സി​ക്കാ​യി താ​മി എ​ബ്ര​ഹാം,സീ​സ​ര്‍ ആ​സ്പി​ലി​ക്യൂ​റ്റ,ജോ​ര്‍ജി​ഞ്ഞോ,എ​മേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര്‍ വ​ല​കു​ലു​ക്കി​യ​പ്പോ​ള്‍ അ​ഞ്ചാം കി​ക്കെ​ടു​ത്ത മാ​സു​ന്‍ മൗ​ണ്ടി​ന് പി​ഴ​ച്ചു. 
 
ഇ​തോ​ടെ ക്വാ​ര്‍ട്ട​റി​ലേ​ക്ക് ടോ​ട്ട​ന​ത്തി​ന് ടി​ക്ക​റ്റും ചെ​ല്‍സി​ക്ക് പു​റ​ത്തേ​ക്കും ടി​ക്ക​റ്റ് ല​ഭി​ച്ചു. ആ​ദ്യാ​വ​സാ​നം പൊ​രു​തി​ത്ത​ന്നെ​യാ​ണ് ചെ​ല്‍സി കീ​ഴ​ട​ങ്ങി​യ​ത്. പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ചി​ല വ​മ്പ​ന്‍ മ​ത്സ​ര​ങ്ങ​ളും ഇ​നി ന​ട​ക്കാ​നു​ണ്ട്. അ​ടു​ത്ത മാ​സം ര​ണ്ടി​ന് ലി​വ​ര്‍പൂ​ള്‍ ആ​ഴ്‌​സ​ണ​ലി​നെ നേ​രി​ടു​ന്നു​ണ്ട്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ആ​ഴ്‌​സ​ണ​ലി​നെ ലി​വ​ര്‍പൂ​ള്‍ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി കൊ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഗ​ണ്ണേ​ഴ്‌​സി​ന് മു​ന്നി​ലു​ള്ള​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി,എ​വ​ര്‍ട്ട​ന്‍,മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ടീ​മു​ക​ള്‍ പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ മ​ത്സ​രി​ക്കാ​നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top