30
October 2020 - 7:58 am IST

Download Our Mobile App

Flash News
Archives

Travel

Balussery, Travel Story, Travel Special

ബാലി തപസ് ചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശേരി

Published:01 October 2020

# ബിനിത ദേവസി

വയലട ഹിൽ സ്റ്റേഷനും ബാലുശേരി കോട്ടയും മഞ്ഞപ്പുഴ നദിയും കക്കയവും ഒക്കെ ചേരുന്ന ഇവിടം കോഴിക്കോടിന്‍റെ കാണാ ഇടങ്ങൾ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ബാലുശേരി, വേട്ടക്കൊരുമകൻ കാക്കുന്ന നാട് എന്ന് വിശ്വസിക്കപ്പെടുന്നു

കോഴിക്കോടിന്‍റെ എല്ലാ നന്മകളും ഉൾക്കൊണ്ട് നിലനിൽക്കുന്ന ഒരു ഗ്രാമം... സഞ്ചാരികൾക്ക് ബാലുശേരി അത്ര പരിചയമില്ലെങ്കിലും ഇവിടുത്തെ ചില സ്ഥലങ്ങള്‍ കൈരേഖ പോലെ സുപരിചിതമാണ്.

വയലട ഹിൽ സ്റ്റേഷനും ബാലുശേരി കോട്ടയും മഞ്ഞപ്പുഴ നദിയും കക്കയവും ഒക്കെ ചേരുന്ന ഇവിടം കോഴിക്കോടിന്‍റെ കാണാ ഇടങ്ങൾ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ബാലുശേരി, വേട്ടക്കൊരുമകൻ കാക്കുന്ന നാട് എന്ന് വിശ്വസിക്കപ്പെടുന്നു.
ബാലിശേരി എന്നും ബാലുശേരി എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം കോഴിക്കോടു നിന്നും 26 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്കും താമരശേരിക്കും ഇടയിലുള്ള പ്രധാന സ്ഥലം കൂടിയാണിത്.



പേരുവന്ന വഴി

ബാലുശേരിക്ക് എങ്ങനെയാണ് ഈ പേരു വന്നത് എന്ന ചോദ്യത്തിന് ഇവിടെയുള്ളവർക്ക് ഒരുത്തരമുണ്ട്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബാലി തപസ് ചെയ്യാൻ തെരഞ്ഞെടുത്ത സ്ഥലം ഇതാണത്രെ. അങ്ങനെ ബാലി തപസ് ചെയ്ത ഇടം എന്ന നിലയിൽ ഇവിടം ബാലുശേരിയായി മാറുകയായിരുന്നു.



ബാലുശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം

ബാലുശേരിയെക്കുറിച്ച് പറയുമ്പോൾ ആദ്യം എടുത്തു പറയേണ്ട ഇടമാണ് ബാലുശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രമാണ് ഇത്. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ നടത്തുന്ന പാട്ട് മഹോത്സവമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബാലുശേരി നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോട്ടനട പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്താണ് വയലട ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

അത്തോളി

ബാലുശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് അത്തോളി. മത്സ്യബന്ധനവും കൃഷിയുമാണ് ഇവിടുത്തെ ആളുകളുടെ ജീവിത മാർഗം. കയർ നിർമാണത്തിന് പേരുകേട്ട ഇടം കൂടിയാണിത്. കോരപ്പുഴയാണ് ഈ നാടിന്‍റെ ജീവ സ്രോതസ്.



കൂരാച്ചുണ്ട്

ബാലുശേരിയോട് ചേർന്നു കിടക്കുന്ന പ്രശസ്തമായ ഇടമാണ് കൂരാച്ചുണ്ട്. ട്രക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രസിദ്ധമായ ഇവിടം ബാലുശേരിയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കൂരാത്തി എന്നു പേരുള്ള മീൻ വസിക്കുന്ന കുണ്ട് എന്ന അർഥത്തിൽ കൂരാത്തിക്കുണ്ട്, കൂരാച്ചിക്കുണ്ട് എന്നായിരുന്നു ഇവിടം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ലോപിച്ചാണ് കൂരാത്തിച്ചുണ്ട് ആവുന്നത്.

കക്കയം

ബാലുശേരിയിൽ നിന്നും എളുപ്പത്തിൽ പോകാൻ പറ്റിയ വേറൊരു സ്ഥലമാണ് കക്കയം. പാറകയറ്റവും ട്രക്കിങും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്ക് പേരുകേട്ടതാണ് കക്കയം. പശ്ചിമഘട്ടത്തിലെ കനത്ത ഫോറസ്റ്റിനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളെത്തുന്നു. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ ഒരു പ്രധാന കാഴ്ച.

പെരുവണ്ണാമൂഴി അണക്കെട്ട്

കുറ്റ്യാടിപ്പുഴയുടെ കുറുകെ നിർമിച്ചിരിക്കുന്ന പെരുവണ്ണാമൂഴി അണക്കെട്ട് കൂരാച്ചുണ്ടിൽ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ്. കോഴിക്കോട് നിന്നും 55 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടിന്‍റെ ജലസംഭരണിയിൽ ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി മുതലവളർത്തു കേന്ദ്രം, സ്മാരക തോട്ടം എന്ന പൂന്തോട്ടം, പക്ഷിത്തുരുത്ത് പക്ഷി സങ്കേതം എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.



സന്ദർശിക്കാൻ പറ്റിയ സമയം

കേരളത്തിലെ മറ്റേത് സ്ഥലങ്ങളെയും പോലെ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ പറ്റിയ ഇടമാണിത്. എങ്കിലും കടുത്ത വേനൽക്കാലത്തുള്ള യാത്ര ഒഴിവാക്കാം. ബാലുശേരിയിലെത്തിയാൽ കാണേണ്ട കക്കയവും വയലടയും ഒക്കെ കാണാൻ പറ്റിയ സമയം തണുപ്പു കാലമാണ്.

എത്തിച്ചേരാൻ

കോഴിക്കോട് നിന്നും 26 കിലോമീറ്ററും വടകരയിൽ നിന്നും 40.6 കിലോമീറ്ററും കൊയിലാണ്ടിയിൽ നിന്നും 25 കിലോമീറ്ററും താമരശേരിയിൽ നിന്നും 55.8 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.


വാർത്തകൾ

Sign up for Newsletter



top