30
October 2020 - 8:04 am IST

Download Our Mobile App

Flash News
Archives

World

covid-vaccine

സുരക്ഷാ വിലയിരുത്തൽ ഈയാഴ്ച; ഓക്സ്ഫഡ് വാക്സിൻ അന്തിമഘട്ടത്തിൽ

Published:01 October 2020

വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണു യൂറോപ്യൻ ഏജൻസിയുടെ പരിശോധന. എന്നാൽ, ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കൊവിഡ് 19 വാക്സിന്‍റെ പരീക്ഷണ ഫലം ഈയാഴ്ച യൂറോപ്യൻ മെഡിസിൻ ഏജൻസി പരിശോധിക്കും. വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണു യൂറോപ്യൻ ഏജൻസിയുടെ പരിശോധന. എന്നാൽ, ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷണത്തിന്‍റെ ഓരോ ഘട്ടത്തിലും മെഡിസിൻ ഏജൻസി ഇവ പരിശോധിക്കുക പതിവാണ്. അടിയന്തരാവശ്യം പരിഗണിച്ച് വാക്സിൻ വികസനം വേഗത്തിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തവണ പരിശോധന. ദിവസപരിധി നിശ്ചയിച്ചാകും വിവരങ്ങൾ വിലയിരുത്തുന്നത്. പരീക്ഷണഫലം തൃപ്തികരമെങ്കിൽ അന്തിമ അനുമതി ഉടനുണ്ടായേക്കുമെന്നാണു കരുതുന്നത്.

ബ്രിട്ടിഷ് ഫാർമ കമ്പനി അസ്ട്രസെനേകയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന എഇസ്ഡ്‌ഡി 1222 (ചാഡോക്സ് 1 എൻകൊവ്19) എന്ന വാക്സിന്‍റെ നിർമാണത്തിൽ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒപ് ഇന്ത്യ സഹകരിക്കുന്നുണ്ട്. കൊവിഷീൽഡ് എന്നാണ് ഓക്സ്ഫഡ് വാക്സിന് ഇന്ത്യയിൽ നൽകിയിരിക്കുന്ന പേര്. വേനൽക്കാലത്തിനുശേഷം പരീക്ഷണ വാക്സിനുകളുടെ വിലയിരുത്തലുണ്ടാകുമെന്നു യൂറോപ്യൻ മെഡിസിൻ ഏജൻസി മേധാവി മാർക്കോ കവലെറി കഴിഞ്ഞ ജൂലൈയിൽ അറിയിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ മാസം ആറു മുതൽ ഓക്സ്ഫഡ് വാക്സിന്‍റെ പരീക്ഷണം നിർത്തിവച്ചിരിക്കുകയാണ് യുഎസ്. യുകെയിൽ കുത്തിവയ്പ്പെടുത്ത വൊളന്‍റിയർക്ക് അജ്ഞാത രോഗം ബാധിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. ലോകമൊട്ടാകെ അന്നു വാക്സിൻ പരീക്ഷണം നിർത്തിയിരുന്നെങ്കിലം 12 മുതൽ യുഎസ് ഒഴികെയുള്ള രാജ്യങ്ങളിൽ കുത്തിവയ്പ്പും അവലോകനവും പുനരാരംഭിച്ചിരുന്നു. പരീക്ഷണം സുരക്ഷിതമെന്നു മെഡിസിൻ ഹെൽത്ത് റെഗുലേറ്ററി അഥോറിറ്റി അറിയിച്ചതിനെത്തുടർന്നായിരുന്നു പരീക്ഷണം പുനരാരംഭിച്ചത്. ഇന്ത്യയിലും പരീക്ഷണം തുടരുകയാണ്.


വാർത്തകൾ

Sign up for Newsletter



top