30
October 2020 - 7:33 am IST

Download Our Mobile App

Flash News
Archives

Europe

uk

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം യുകെയില്‍ റെക്കോഡിലേക്ക്

Published:01 October 2020

കൊവിഡ് കാലത്തും ടയര്‍ 4 സ്റ്റുഡന്‍റ് വിസ അനുവദിക്കപ്പെട്ടവരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റവും കൂടിതലാണ്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തുന്നു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്ന് യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം പുതിയ റെക്കോഡിലേക്ക്. കൊവിഡ് കാലത്തും ടയര്‍ 4 സ്റ്റുഡന്‍റ് വിസ അനുവദിക്കപ്പെട്ടവരുടെ എണ്ണം ചരിത്രത്തില്‍ ഏറ്റവും കൂടിതലാണ്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവും രേഖപ്പെടുത്തുന്നു. 13.2 ശതമാനം കുറവാണ് ഇവരുടെ കാര്യത്തിലുള്ളത്. അതേസമയം, പുറത്തുനിന്നുള്ളവരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധനയും കണക്കാക്കുന്നു.

അടുത്ത അധ്യയന വര്‍ഷത്തേക്ക് യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള 35,080 വിദ്യാര്‍ഥികള്‍ക്കാണ് വിവിധ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. 2019ല്‍ ഇത് 33,630 ആയിരുന്നു. യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുളഅള വിദ്യാര്‍ഥികള്‍ 26,440ല്‍നിന്ന് 22,940 ആയാണ് കുറഞ്ഞിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top