30
October 2020 - 8:00 am IST

Download Our Mobile App

Flash News
Archives

Europe

uk1

ബ്രിട്ടനില്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ എംഎസി ശുപാര്‍ശ

Published:01 October 2020

കെയര്‍ ഹോമുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. എത്രയും വേഗം നടപ്പാക്കേണ്ട കാര്യമാണിതെന്നും എംഎസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍: ബ്രിട്ടനില്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ. കെയര്‍ ഹോമുകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. എത്രയും വേഗം നടപ്പാക്കേണ്ട കാര്യമാണിതെന്നും എംഎസി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ശുപാര്‍ശ.

കുടിയേറ്റ ജോലിക്കാര്‍ ഏറെയുള്ള മേഖലയാണിത്. എന്നാല്‍, വിദേശികളെ മാത്രം ആശ്രയിച്ച് കെയര്‍ മേഖലയ്ക്ക് സുസ്ഥിരമായി നിലനില്‍ക്കാന്‍ കഴിയില്ലെന്നും നാട്ടുകാരെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ശമ്പള വര്‍ധനയാണ് മാര്‍ഗമെന്നും എംഎസി വിലയിരുത്തുന്നു.


വാർത്തകൾ

Sign up for Newsletter



top