30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Comment

telegraph

നമ്മളാരാണ്; സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

Published:01 October 2020

എല്ലാവരും ബാബറി മസ്ജിദിന്‍റെയും, കോടതി വെറുതെ വിട്ട പ്രതികളുടെയും ചിത്രങ്ങള്‍ ആദ്യ പേജില്‍ നല്‍കിയപ്പോള്‍, ടെലഗ്രാഫ് നല്‍കിയത് ഒരു കഴുതയുടെ ഫോട്ടൊ മാത്രമാണ്. ‘കൂടെ നമ്മളാരാണ്’ എന്ന ചോദ്യമാണ് പത്രം ഉയര്‍ത്തുന്നത്. പൊതുജനം കഴുതായാണെന്നല്ല, ജനത്തെ വീണ്ടും ഭരണകൂടം കഴുതയാക്കിയെന്ന് പത്രം വിളിച്ചു പറഞ്ഞിരിക്കുകയാണ്.

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ 32 പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള  പ്രത്യേക സിബിഐ കോടതി വിധിയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിലുൾപ്പെടെ പലവിധ പ്രതികരണങ്ങളാണുയർന്നിരിക്കുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള വിമർശനങ്ങൾ ഇതിനോടകം ഉയർന്നുവന്നു കഴിഞ്ഞു. കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്നത്തെ ദ് ടെലഗ്രാഫ് പത്രവും.

വിഷയത്തിൽ പത്രത്തിന്‍റെ തലക്കെട്ടും ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുകയാണ്. എല്ലാവരും ബാബറി മസ്ജിദിന്‍റെയും, കോടതി വെറുതെ വിട്ട പ്രതികളുടെയും ചിത്രങ്ങള്‍ ആദ്യ പേജില്‍ നല്‍കിയപ്പോള്‍, ടെലഗ്രാഫ് നല്‍കിയത് ഒരു കഴുതയുടെ ഫോട്ടൊ മാത്രമാണ്. ‘കൂടെ നമ്മളാരാണ്’ എന്ന ചോദ്യമാണ് പത്രം ഉയര്‍ത്തുന്നത്. പൊതുജനം കഴുതായാണെന്നല്ല, ജനത്തെ വീണ്ടും ഭരണകൂടം കഴുതയാക്കിയെന്ന് പത്രം വിളിച്ചു പറഞ്ഞിരിക്കുകയാണ്.

വിധി കണ്ട് നമ്മള്‍ ഞെട്ടിയെങ്കില്‍, നമ്മളാരാണ് എന്ന് തിരിച്ചറിയണം എന്ന് എടുത്ത് പറഞ്ഞ് തന്നെയാണ് പത്രം കഴുതയുടെ ചിത്രം നല്‍കിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വാർത്തയും പത്രം വിശദമായി നൽകിയിട്ടുണ്ട്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സീനിയർ ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി അടക്കം 32 പ്രതികളെയും വെറുതെ വിട്ടിരുന്നു. രാജ്യവ്യാപകമായി ഉറ്റുനോക്കിയിരുന്ന കേസിൽ 28 വർഷത്തിനു ശേഷമാണ് കോടതിയുടെ വിധിയുണ്ടാകുന്നത്. 


വാർത്തകൾ

Sign up for Newsletter



top