30
October 2020 - 7:55 am IST

Download Our Mobile App

Flash News
Archives

Special

The Honey Bunny, Sony YAY, TV Show

സോണി യായ്!ലെ ഹണി ബണ്ണിയ്‌ക്കൊപ്പം ഒക്ടോ. 12 മുതല്‍ കോമഡി താരം കപില്‍ ശര്‍മയും

Published:01 October 2020

രണ്ടു പൂച്ചുകളും തമ്മില്‍ പരസ്പരം നടത്തുന്ന രസികന്‍ പാരവെപ്പുകളാണ് പരിപാടിയെ ഏറെ ജനപ്രിയമാക്കിയതെങ്കില്‍ തന്റെ ചിരിച്ച് മണ്ണു കപ്പിയ്ക്കുന്ന വാക്ചാതുരിയാണ് കപില്‍ ശര്‍മയെ പ്രശസ്തനാക്കുന്നത്.

കൊച്ചി: രാജ്യമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന ഹണി, ബണ്ണി പൂച്ചക്കുട്ടികളുടെ ടീവി ഷോയില്‍ കോമഡി രാജാവ് കപില്‍ ശര്‍മയും ചേരുന്നു. സോണി യായ്! ചാനലിലെ ജനപ്രിയ പരിപാടിയുടെ ഒക്ടോബര്‍ 12 മുതലുള്ള പുതിയ സീരിസിലാണ് ആബാലവൃദ്ധം ജനങ്ങളുടേയും പ്രിയങ്കരനായ കപില്‍ ശര്‍മയും ചേരുന്നത്. ദി ഹണി ബണ്ണി ഷോ വിത് കപില്‍ ശര്‍മ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കുട്ടികളെ കുടുകുടെ ചിരിപ്പിക്കുന്ന പൂച്ചക്കുട്ടികളുടെ കുസൃതികള്‍ക്ക് മേമ്പൊടിയായി ഇന്ത്യന്‍ ടെലിവിഷന്‍ കണ്ട എക്കാലത്തേയും ജനപ്രിയ ഹാസ്യതാരങ്ങളിലൊരാളായ കപില്‍ ശര്‍മ ചേരുമ്പോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പരിപാടി ഒരുപോലെ ആവേശകരമാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടു പൂച്ചുകളും തമ്മില്‍ പരസ്പരം നടത്തുന്ന രസികന്‍ പാരവെപ്പുകളാണ് പരിപാടിയെ ഏറെ ജനപ്രിയമാക്കിയതെങ്കില്‍ തന്റെ ചിരിച്ച് മണ്ണു കപ്പിയ്ക്കുന്ന വാക്ചാതുരിയാണ് കപില്‍ ശര്‍മയെ പ്രശസ്തനാക്കുന്നത്. ഈ കൂടിച്ചേരലിലൂടെ കുട്ടികള്‍ക്കിടിയിലുള്ള തന്റെ ആരാധകരെ കൂടുതല്‍ രസിപ്പിക്കാനാവുമെന്ന് കപില്‍ ശര്‍മ പറഞ്ഞു. അങ്ങനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്‍പരിചയമില്ലാത്ത വിധം ഉയര്‍ന്ന നിലവാരത്തിലുള്ള ഹാസ്യത്തിന്റെ പുതിയ പൊട്ടിച്ചിരികളിലേയ്ക്ക് പുതിയ പരിപാടി മുന്നേറുമെന്നാണ് പ്രതീക്ഷ.


വാർത്തകൾ

Sign up for Newsletter



top