25
October 2020 - 4:19 pm IST

Download Our Mobile App

Kerala

customs

കാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡ്

Published:01 October 2020

80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

തിരുവനന്തപുരം :  കാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആശുപകാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കോഴിക്കോട്ടെ ആശുപത്രിയിൽ കസ്റ്റംസ് പരിശോധന. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിൽ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകനെന്ന് റിപ്പോർട്ട് പുറത്ത് വന്നത് ഇന്നാണ്. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top