30
October 2020 - 6:55 am IST

Download Our Mobile App

Flash News
Archives

Kerala

KPA Majeed, Rahul Gandhi, Protest

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തെ ഫാഷിസം ഭയപ്പെടുന്നു : മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്

Published:01 October 2020

രാജ്യത്തെ ഒരു പാര്‍ലമെന്റ് അംഗവും പ്രധാന രാഷ്ട്രീയ സംഘടനയുടെ ഉന്നത നേതാവുമായിട്ടും യോഗി ഭരണകൂടത്തിന്റെ നിലപാട് ഇതാണെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും അവസ്ഥ ഊഹിക്കാവുന്നതാണ്

കോഴിക്കോട്: മനുഷ്യ ജീവനും മാനത്തിനും വിലയില്ലാതായ യോഗിയുടെ യു.പിയെ ജനാധിപത്യ മതേതര ഇന്ത്യയുടെ ആത്മാവിനാല്‍ തൊട്ടുണര്‍ത്തി വിമോചിപ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തെ ഫാഷിസം ഭയപ്പെടുന്നെന്നാണ് കയ്യേറ്റത്തിലൂടെ വ്യക്തമായതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഉത്തര്‍പ്രദേശ് ഹാഥ്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസിനെ ഉപയോഗിച്ച് തടഞ്ഞ് കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹമാണെങ്കിലും പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത കൂടുതല്‍ ബോധ്യപ്പെടുത്തുന്നതാണ്.

രാജ്യത്തെ ഒരു പാര്‍ലമെന്റ് അംഗവും പ്രധാന രാഷ്ട്രീയ സംഘടനയുടെ ഉന്നത നേതാവുമായിട്ടും യോഗി ഭരണകൂടത്തിന്റെ നിലപാട് ഇതാണെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും അവസ്ഥ ഊഹിക്കാവുന്നതാണ്. സ്ത്രീ പീഡനകരെ സംരക്ഷിക്കാന്‍ ഒരു ഭരണകൂടം തന്നെ രംഗത്തിറങ്ങുമ്പോള്‍ ആ പെണ്‍കൊടിയുടെ ചിതയില്‍ നിന്ന് പോരാട്ടത്തിനുള്ള നവോര്‍ജ്ജമാണ് സംഭരിക്കുക. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോര്‍ട്ട് പോലും വ്യാജമായി സൃഷ്ടിച്ചവര്‍ ആ കുടുംബത്തെ പോലും ഉന്മൂലനം ചെയ്യുമോയെന്ന് ഭയക്കണം.

എല്ലാ ഭയത്തിന്റെയും മൂടുപടം ഊരിയെറിഞ്ഞ് ദുഷ്ട ഭരണകൂടങ്ങളെ ജനാധിപത്യ വഴിയിലൂടെ ചെറുത്തു തോല്‍പ്പിക്കാനുള്ള കരുത്ത് കൈമോശം വന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് പിന്നില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ച് അണിനിരന്നാലല്ലാതെ ഫാഷിസ്റ്റുകളെ തുരത്താനും രാജ്യത്തെ വീണ്ടെടുക്കാനുമാവില്ല. ആശയപരമായി ദാരിദ്ര്യം ബാധിച്ചവരാണ് കായികമായി കയ്യേറ്റത്തിന് മുതിരുന്നത്. മനുഷ്യത്വമുള്ളവരുടെ വിശാലമായ മുന്നേറ്റത്തില്‍ ബിജെപിയുടെ മരണമണി മുഴങ്ങുന്നതിന്റെ പ്രതിഫലമാണ് രാഹുല്‍ ഗാന്ധിക്കെതിരായ കയ്യേറ്റത്തിലൂടെ ബോധ്യപ്പെടുന്നതെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top